Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ ‘കളിപ്പാട്ടങ്ങൾ’; ചിത്രം പങ്കുവച്ച് സാക്ഷി

msd–story

മഹേന്ദ്രസിംഗ് ധോണിയുടെ ബൈക്ക് പ്രേമം വളരെ പ്രശസ്തമാണ്. ബൈക്കിൽ ചുറ്റിയടിക്കുന്ന ധോനി പലപ്പോഴായി വാർത്തകളിൽ നിറയാറുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷം ഇപ്പോൾ കൂടുതൽ സമയവും കുടുംബത്തോടും ബൈക്കുകളോടുമൊത്ത് ചിലവിടുകയാണ് എംഎസ്ഡി.

msd-bike-museum സാക്ഷി പങ്കുവച്ച ചിത്രം

സമൂഹ മാധ്യമങ്ങളിലൂടെ ഭാര്യ സാക്ഷിയാണ് ഭർത്താവിന്റെയും മകൾ സിവയുടെയും വിശേഷങ്ങൾ പങ്കുവെയ്ക്കുക. അതുകൊണ്ട് തന്നെ ധോണിയുെട വിശേഷങ്ങളറിയാൻ ഭാര്യ സാക്ഷിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളാണ് ആരാധകർ പിൻതുടരുന്നത്.

ധോനിയുടെ ബൈക്കുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടമായിരുന്നു സാക്ഷി തന്റെ ഇന്‍സ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയത്. രണ്ട് നിലകളിലായുള്ള ചില്ലുകൂട്ടിൽ ധോനിയുെട ബൈക്കുകൾ നിരത്തിവച്ചിരിക്കുന്നു. ധോണി ആദ്യമായി സ്വന്തമാക്കിയ ബൈക്കുകളെല്ലാം സംരക്ഷിച്ചിരിക്കുന്ന ബൈക്ക് മ്യൂസിമയാണിത്. ചിത്രത്തോടൊപ്പം സാക്ഷി ഇങ്ങനെയെഴുതി: ഈ കുട്ടി അവന്റെ കളിപ്പാട്ടങ്ങൾ വളരെയധികം സ്നേഹിക്കുന്നു. 

തന്റെ സമൂഹ മാധ്യമങ്ങളിലും ധോണി കൂടുതൽ പങ്കുവെക്കുന്നത് ബൈക്കുകളുമൊത്തുള്ള ചിത്രങ്ങളാണ്. ധോണിയുടെ ബൈക്ക് ശേഖരം കണ്ടാല്‍ ഇതൊരു വലിയ കമ്പനി ഷോറൂമാണെന്നേ പറയൂ. ആഗ്രഹം തോന്നുന്ന ഏത് ബൈക്കും സ്വന്തമാക്കുന്ന സ്വഭാവക്കാരനായ ധോണിക്ക് ഇത്തരമൊരു മ്യൂസിയം സ്വന്തമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടുവെന്ന് ആരാധകർ പറയുന്നു. ഏഷ്യാ കപ്പിനുള്ള തയാറെടുപ്പിലാണ് മുൻ ഇന്ത്യന്‍ നായകനിപ്പോൾ.