Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അസത്യ വിഡിയോ ഇനി വേണ്ട': ജോബിയോട് സൈന്യം

joby-joy-dhanyasanal

പ്രളയനടുവിൽ മലയാളികളെ ചിരിപ്പിച്ച ചെങ്ങന്നൂർകാരൻ ജോബിയുടെ ഹെലികോപ്റ്റർ യാത്ര നിയമനടപടിക്ക് വിധേയമായേക്കും. ജോബിയുടെ 'ജോയി റൈഡ്' കാരണം വ്യോമസേനക്ക് ഒരു ലക്ഷം രൂപ നഷ്ടം വന്നിരുന്നു.

എന്നാൽ ജോബി പറയുന്നത് ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’ എന്നാണ്. സമൂഹമാധ്യങ്ങളിൽ തന്റെ ഫോട്ടോ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ് തനിക്കെന്നും, സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം താങ്ങാനാവുന്നില്ലെന്നും ജോബി പറയുന്നുണ്ട്. പല ദൃശ്യ മാധ്യമങ്ങളിലുടെയും ജോബി വിശദീകരണം നൽകുന്നുണ്ട്.

എന്നാൽ അവിടെ നടന്ന സംഭവം ഡിഫൻസ് പി.ആർ.ഒ ധന്യാ സനൽ സമൂഹമാധ്യമത്തിലൂടെ വിശദീകരിക്കുന്നുണ്ട്.

'ഞായർ ഉച്ചതിരിഞ്ഞ് വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററാണ് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നത്. ഇതിൽ സൈന്യത്തോടപ്പം മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയിൽ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാൽ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും.

joby-joy-ride

'കൂടെ പോരുന്നോ' എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കും. 'പോരുന്നു' എന്ന് ആംഗ്യഭാഷയിൽ മറുപടി കിട്ടിയാൽ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററിൽ കയറ്റുകയുള്ളൂ. എന്നാൽ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവർക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയിക്ക് മാത്രം 'ഭക്ഷണം വേണോ', 'കൂടെ പോരുന്നോ 'എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ലേ?.' ധന്യാ സനൽ ചോദിക്കുന്നു.

' എന്നാൽ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയാൽ വ്യോമ സേനയുടെ കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം' എന്ന് കൂടി ധന്യാ സനൽ ഓർമിപ്പിക്കുന്നു. 

ധന്യാ സനലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :