Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി കുഞ്ചാക്കോ ബോബന്റെ "ബിസ്മി" പരസ്യം

boban

കുഞ്ചാക്കോ ബോബൻ അഭിനയിച്ച പരസ്യ ചിത്രം വൈറലാകുന്നു. ബിസ്മി ഗ്രൂപ്പിനുവേണ്ടി ഒരുക്കിയ പരസ്യചിത്രമാണ് ദൃശ്യചാരുതകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാകുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

വീട്ടിലേക്ക് ആവശ്യമായതെല്ലാം ബിസ്മിയിലുണ്ട് എന്ന ആശയമാണ് പാട്ടിലെ വരികളിലുള്ളത്. ചാക്കോച്ചന്റെ ചടുലമായ നൃത്തചുവടുകൾ പരസ്യത്തിൽ കോർത്തിണക്കിയിരിക്കുന്നു. ബിസ്മി ഷോറൂമുകളിലെ വൈവിധ്യമാർന്ന ശേഖരം കാണിച്ചുതരുകയാണ് ദൃശ്യങ്ങൾ.  മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഇൗ പരസ്യ വിഡിയോ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. 

ബിസ്മി ഹൈപ്പർമാർട്ടിന്റെ പുതിയ ബ്രാൻഡ് അംബാസിഡറാണ് കുഞ്ചാക്കോ ബോബൻ. വൈവിധ്യം നിറഞ്ഞ നിരവധി പരസ്യ വിഡിയോകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നു ബിസ്മി ‌മാനേജിങ് ഡയറക്ടർ വി.എ അജ്മൽ പറഞ്ഞു. വൈറ്റില, കതൃക്കടവ് , പാലാരിവട്ടം, മുവാറ്റുപുഴ, കോഴിക്കോട്, പെരിന്തൽമണ്ണ , പാലക്കാട്,തൃശൂർ, ആലപ്പുഴ എന്നിവടങ്ങളിൽ ബിസ്മി ഹൈപ്പർമാർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം, കോട്ടയം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് വിഭാഗമായ ബിസ്മി കണക്ടും പ്രവർത്തിക്കുന്നു. കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബിസ്മി.