Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറേബ്യൻ അത്ഭുതങ്ങളുമായി ജോയ് ആലുക്കാസിന്റെ ‘ജുവല്‍സ് ഓഫ് അറേബ്യ’

jewels-of-arabia

അറേബ്യൻ ആഭരണങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കു ജാലകം തുറന്നിടാന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അറബിക് ജ്വല്ലറി ഷോ. വിശ്വ പ്രസിദ്ധ ജ്വല്ലറി ഗ്രൂപ്പായ ‍ജോയ് ആലുക്കാസ് ഗൾഫ് നാടിനോടുള്ള ആദരമായി സംഘടിപ്പിക്കുന്ന ഷോയിൽ സ്ഥാനം പിടിക്കുക ആഭരണലോകത്തെ അറേബ്യൻ അത്ഭുതങ്ങൾ. ജുവൽസ് ഓഫ് അറേബ്യ എന്നു പേരിട്ടിരിക്കുന്ന അറബിക് ജ്വല്ലറി ഷോയിൽ സ്ഥാനം പിടിക്കുക മധ്യപൂർവേഷ്യയുടെ കാഴ്ചകളും അത്ഭുതങ്ങളും വിസ്മയങ്ങളും ആവാഹിച്ച ആയിരക്കണക്കിനു ഡിസൈനുകൾ. 

‘‘അറേബ്യൻ ആഭരണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ കാലിഗ്രാഫിക് ഡിസൈനുകളും അറബിസ്ക്യൂ പാറ്റേണുകളുമാണ് ആളുകളുടെ മനസ്സിലെത്തുക. എന്നാൽ അറേബ്യൻ ആഭരണലോകത്ത് ഇനിയുമേറെ സൗന്ദര്യം അവശേഷിക്കുന്നുണ്ടെ‌ന്നു ലോകത്തിനു കാണിച്ചുകൊടുക്കാനാണ് ജുവൽസ് ഓഫ് അറേബ്യയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. അറേബ്യൻ ആഭരണ കലയിലെ നിർമാണ വൈദഗ്ധ്യം തിരിച്ചറിയാനും അതിവിശിഷ്ടമായ ആഭരണങ്ങൾ സ്വന്തമാക്കാനും  ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്കു ലഭിക്കുന്ന മികച്ച അവസരമാണ് ഇൗ പ്രദർശനം.’’– ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു. 

മികവിന്റെ പൂർണതയിൽ വൈറ്റ്, റോസ്, യെല്ലോ ഗോൾഡിൽ തീർത്ത ആയിരക്കണക്കിനു ‍ജ്വല്ലറി സെറ്റുകളുകളാണ് ജുവൽസ് ഓഫ് അറേബ്യയിൽ കാത്തിരിക്കുന്നത്. നെക്‌ലേസുകളും ബ്രേസ്‌ലെറ്റുകളും മോതിരങ്ങളും കമ്മലുകളും അറേബ്യൻ സൗന്ദര്യത്തിൽ ലയിക്കുമ്പോൾ ലോകം സാക്ഷിയാവുന്നത് ആഭരണലോകത്തെ ചരിത്ര മുഹൂർത്തത്തിന്. ഗൾഫ് രാജ്യങ്ങളിലെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ അറബിക് ജ്വല്ലറി ഷോ സംഘടിപ്പിക്കാറുണ്ട്.