Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിർവാണ അൺഡിഫൈൻഡ്’, കാണാതെ പോകരുത് ഈ കാഴ്ചകൾ

nirvana-main

ബുദ്ധനെ എന്താ എപ്പോഴും ഒരേ രൂപത്തിലും ഭാവത്തിലും കാണുന്നത്, ബുദ്ധന് വാർദ്ധക്യമില്ലായിരുന്നോ, ബുദ്ധൻ ചിന്താമഗ്നനാകുന്നതിന് ഒരേ മുഖമാണോ? നിർവാണ എന്നാൽ സ്വയം കണ്ടെത്തുന്നതാണോ? അതു മാത്രമല്ലെങ്കിൽ എന്താണ് ‘നിർവാണ’. ആകെ കൺഫ്യൂഷനായോ? എങ്കിൽ എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറിയിലെ ഒന്നാം നിലയില്‍ നടക്കുന്ന പ്രദർശനത്തിലേക്കു കടന്നു ചെല്ലാം. 12 യുവ ചിത്രകാരന്മാരുടെ 40ൽ പരം സൃഷ്ടികളുടെ ‘നിർവാണ അൺ ഡിഫൈൻഡ്’ എന്ന ചിത്ര പ്രദർശനം കാണാം. അകക്കണ്ണിലേക്കു കടന്നു ചെല്ലും നിർവാണ റീഡിഫൈൻഡ് എന്ന ഓരോ കലാ സൃഷ്ടിയുടെയും ഭാവനാത്മകത.

beauty

ക്യൂറേറ്റർ സിപിൻ വത്സനാണ് ‘നിർവാണ’ എന്ന ആശയവുമായി മുന്നോട്ടു വന്നത്. തൃശൂരിലും കൊച്ചിയിലുമായി സിപിൻ മുമ്പ് നടത്തിയിരുന്ന ചിത്രപ്രദർശനങ്ങളുടെ സമ്മിശ്രപ്രതികരണങ്ങളും തെറ്റുകളും നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ചിട്ടയായ ഗവേഷണത്തിലൂടെയും ചിന്തകളിലൂടെയുമാണ് ‘നിർവാണ റീഡിഫൈൻഡ്’ എന്ന ആശയത്തിനു  രൂപം നൽകുന്നത്. നിർവാണ എന്ന  ആശയത്തിലൂന്നിയുള്ള ബഹുമുഖ വ്യഖ്യാനങ്ങളാണ് എക്സിബിഷനിൽ ദർശിക്കാനാകുക. ഒക്ടോബർ 2ന്  പ്രഫ. ജയറാം ശിവരാമൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത പ്രദർശനം 7 ന് അവസാനിക്കും. അക്രിലിക്, വാട്ടർ കളർ, പെൻസിൽ, പെൻ, ഗ്ലാസ് പെയിന്റിങ്, പെൻസിൽ നിബ് ആന്റ് ചോക് കാർവിങ്ങുകളാണ് പ്രദർശനത്തിലുള്ളത്. 

nirvana

ഓഡീഷൻ മുഖേന തിരഞ്ഞെടുത്ത 11 പേർക്കാണ് സിപിൻ ഈ വ്യത്യസ്തമായ പ്രദർശനത്തിലൂടെ അവസരം നൽകിയത്. ‘‘ ഒരു കലാകാരനും അവസരം നിഷേധിക്കപ്പെടരുത്, പ്രോത്സാഹനം ഇല്ലാതെ ,അവരുടെ കഴിവുകൾ ജനങ്ങൾ അറിയാതെ പോകരുത്. കഠിനാധ്വാനം മാത്രമല്ല, അവസരവും കലയിലൂടെ നേടുന്ന വരുമാനവുമെല്ലാമാണ് ഒരു കലാകാരനെ വളർത്തുന്നത്. അത്തരത്തിലൊരു ശ്രമമാണ് ഇത്.’’  ക്യൂറേറ്ററും നിർവാണയിലെ പ്രധാന ചിത്രകാരനുമായ സിപിൻ സി വത്സൻ വ്യക്തമാക്കുന്നു. 

main

ജൂണിലായിരുന്നു ഈ പ്രദർശനത്തിലേക്കുള്ള ചിത്രകാരന്മാരെ തിരഞ്ഞെടുത്തത്. തുടർന്ന് രണ്ട് മാസത്തോളം ഇവർക്ക് ശിൽപ്പശാലകളിലൂടെ പരിശീലനം നൽകി. സിപിനും മറ്റു ചിത്രകാരന്മാരും ഇതിനിടയിൽ പ്രളയബാധിതരുമായി. അങ്ങനെ പ്രദർശനം നീണ്ടു പോകുകയായിരുന്നു. എങ്കിലും നാല്പതിലധികം വ്യത്യസ്ത കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനായതിന്റെയും മികച്ച അഭിപ്രായങ്ങൾ നേടാനായതിന്റെയും സന്തോഷത്തിലാണ് ഇവർ. സിപിനൊപ്പം എസ് അപർണ, എം. ആശിഷ്, എം. അശ്വിൻ, ദേവിക, ബി.ജെൻവിൻ, ജി.ഹരി, നിഥിൻ ജോസഫ്, അന്ദുലേഖ, എക്സ്. പ്രജ്വൽ, എൻ.താഹിർ, ജെ. തോമസ് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ. കോർഡിനേറ്ററായി സിപിന്റെ സുഹൃത്ത് സംഘമിത്രയും. 

nirvana-new

കാഴ്ചക്കാർക്കു കലാസൃഷ്ടികൾ ആസ്വദിക്കാനും വാങ്ങാനും ചിത്രകാരന്മാരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. വാക്കുകളാൽ വർണിക്കാവുന്നതിലും അപ്പുറമാണ് ‘നിർവാണ’ എന്നു പ്രദർശനത്തിലെ ഓരോ കലാ സൃഷ്ടിയും തെളിയിക്കുന്നു. എൻലൈറ്റൺഡ് ജാമൂൻ എന്ന വെബ്സൈറ്റിലും ,സോഷ്യൽമീഡിയ പേജിലും പെയിന്റിങ്ങുകളും നിർവാണ മൊബൈൽ കവറുകളും ലഭ്യമാണ്.