Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൻ പണവുമായി മാത്തുവും കല്ലുവും; ഒപ്പം യൂറോപ്യൻ വിശേഷങ്ങളും

mazhavil-manorama-program-udanpanam-restarting

മഴവിൽ മനോരമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരക ജോഡികളായി മാറിയ കല്ലുവും മാത്തുവും വീണ്ടുമെത്തുന്നു. ഇത്തവണ ഇരുവരുമെത്തുന്നത് ഇരട്ടിമധുരവുമായാണ്. കല്ലുവും മാത്തുവും ചേർന്നവതരിപ്പിക്കുന്ന 'ഉടൻ പണം' രണ്ടാം സീസണും 'യൂറോപ്പിൽ പറന്നുപറന്ന്' എന്ന റിയാലിറ്റി ഷോയും ഇന്നു മുതൽ സംപ്രേഷണം ആരംഭിക്കുന്നു. 

സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്‍മനാടായ തലയോലപ്പറമ്പാണ് പണക്കിലുക്കത്തിൻറെ മേളവുമായെത്തുന്ന ഉടൻ പണം രണ്ടാം വരവിൻറെ ആദ്യ വേദിയായത്. മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഉടൻ പണത്തിന്റെ വേദികളാകുന്നത് മാളുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും റയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡ് പരിസരങ്ങളും കോളജുകളുമൊക്കെയാണ്. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാത്രി 8 നാണ് സംപ്രേക്ഷണം.

യൂറോപ്യൻ രാജ്യങ്ങളിലെ അറിയാക്കാഴ്ചകളും രസക്കഥകളും പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്ന പരിപാടിയാണ് 'യൂറോപ്പിൽ പറന്ന് പറന്ന് പറന്ന്'. ഇരുവരുടെയും തനത് അവതരണശൈലി തന്നെയാണ് ഈ ഷോയുടെയും മുഖ്യ ആകർഷണം. യൂറോപ്പില്‍ നിന്നുമുള്ള പ്രത്യേക അത്ഭുതങ്ങളും കൗതുകക്കാഴ്ചകളും കാണാം. ഒക്ടോബർ 27 മുതൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 9.30 നാണ് സംപ്രേഷണം.