Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻസിയെ ജ്യൂസ് കുടിപ്പിച്ച് നിപിൻ; പ്രകടനത്തിൽ ഞെട്ടി പ്രസന്ന മാസ്റ്റര്‍

nipin-niravath-performance-in-takarppan-comedy

തകർപ്പൻ കോമഡി വേദിയിൽ നൃത്ത സംവിധായകൻ പ്രസന്ന മാസ്റ്ററേയും നായികാ നായകൻ മത്സരാർഥികളെയും അദ്ഭുതപ്പെടുത്തി പ്രസിദ്ധ മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ പ്രകടനം. നായികാ നായകൻ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളായ ശംഭു, ദർശന, മാളവിക കൃഷ്ണദാസ്, വിശ്വ, ആഡിസ് ആന്റണി, വിൻസ് ആലോഷ്യസ് എന്നിവരായിരുന്നു മഴവിൽ മനോരമയിലെ തകര്‍പ്പൻ കോമഡിയുടെ 74–ാം എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നത്. പ്രസന്ന മാസ്റ്ററായിരുന്നു എപ്പിസോഡിൽ മെന്റര്‍.

നായികാ നായകൻ താരങ്ങളുടെ പ്രകടനവും ചിരപ്പൂരം തീർത്ത സ്കിറ്റും ചേർന്ന് ആഘോഷമായ എപ്പിസോഡിന്റെ അന്ത്യത്തിലായിരുന്നു പ്രസിദ്ധ മെന്റലിസ്റ്റ് നിപിൻ നിരാവത്ത് എത്തിയത്. മഴവിൽ മനോരമയിലെ നിത്യസാന്നിധ്യങ്ങളാണെങ്കിലും പ്രസന്ന മാസ്റ്ററും നിപിൻ തമ്മിലുള്ള ആദ്യ കൂടികാഴ്ചയായിരുന്നു തകർപ്പൻ കോമഡി വേദിയിൽ നടന്നത്. 

takarppan-comedy

ഒരു വൃത്തവും അതിന്റെ നടുവിലൊരു കുത്തും അതിൽ നിന്നു രണ്ടു സൂചികളും സങ്കല്പിക്കാൻ നിപിൻ പ്രസന്ന മാസ്റ്ററോടു പറഞ്ഞു. ഇതൊരു ഒരു ക്ലോക്കായി ചിന്തിച്ചശേഷം സൂചികൾ വേഗത്തിൽ കറങ്ങുന്നതായി സങ്കല്പിക്കാനും നിപിൻ നിർദേശിച്ചു. പെട്ടെന്നു നിർത്താനും ഇപ്പോൾ മനസ്സിലുള്ള സമയം പറയാനും പ്രസന്ന മാസ്റ്ററോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് 7:15 ആയിരുന്നു. വേദിയിലേക്കു വരുമ്പോൾ നിപിൻ കൊണ്ടുവന്ന കവറിലെ ക്ലോക്കിലെ സമയവും 7:15. മാസ്റ്റർക്കു നൽകാനായിരുന്നു ഈ ക്ലോക്ക് കൊണ്ടുവന്നത്. ഇതു കണ്ട് അദ്ഭുതപ്പെട്ട് ‘‘ആശാനെ നിങ്ങൾ പുലിയാണെന്നായിരുന്നു’’ പ്രസന്നമാസ്റ്ററു‌ടെ  പ്രതികരണം. 

ഇതിനുശേഷം ആഷ്‌ലി എന്ന പെൺകുട്ടിയു‌ടെ സഹായത്തോടെയായിരുന്നു നിപന്റെ പ്രകടനം. ടെലിപതിക് കമ്യൂണിക്കേഷനായിരുന്നു അവതരിപ്പച്ചത്. വേദിയിൽ ആഷ്‌ലിയെ തിരിച്ചിരുത്തിയശേഷം പ്രസന്ന മാസ്റ്റർ എടുത്ത കാർഡും കോയിനും ഏതെന്നു പറയിപ്പിച്ചു. വിശ്വയുടെ കയ്യിലെ മാസ്റ്റർ കാർഡിന്റെ അവസാന നാലക്കവും ആഷ്‌ലി പറഞ്ഞു. ഇതിനുശേഷം വിൻസിയെ ജ്യൂസ് കുടിപ്പിച്ചായിരുന്നു തകർപ്പൻ പ്രകടനം. നിരത്തി വച്ച ജ്യൂസുകളിൽ നിന്നു വിൻസി കുടിക്കുന്ന ജ്യൂസ് ഏതെന്നു ആഷ്‌ലി പറഞ്ഞു. 

നിപിനേയും ആഷ്‌ലിയേയും നിറകയ്യടികളോടെയാണു വേദിയിൽ നിന്നു യാത്രയാക്കിയത്.