Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രൊപോസ് ചെയ്തത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; വിവാഹം ചിങ്ങത്തിൽ’

അതാണ് എനിക്കു മറക്കാനാവാത്ത പ്രണയസമ്മാനം: പ്രീതയുടെ വിശേഷങ്ങൾ

പ്രീതാ പ്രദീപ് എന്ന പേരിനെക്കാൾ പ്രേക്ഷകർ മനസ്സിലെടുത്ത പേരാണ് മതികല. ‘മൂന്നു മണി’ എന്ന സൂപ്പർഹിറ്റ് സീരിയലിലെ മെഗാഹിറ്റ്  വില്ലത്തി. നായികയ്ക്കു രാപകൽ ഇല്ലാതെ ‘ഒടി’ വച്ച് കൈയ്യടി വാങ്ങിയ താരം. ഒരു വില്ലത്തിയെ പ്രേക്ഷകർ ഇഷ്ടപ്പെടുമോ എന്നു ചോദിക്കാം. പക്ഷേ, പ്രീത പ്രദീപ് എന്ന താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി. സിനിമ-സീരിയൽ താരം എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് പ്രീത.

ഇപ്പോൾ കുടുംബ ജീവിതത്തിലേക്കു വലതുകാൽ വച്ചു കയറുവാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞു. വരുന്ന ചിങ്ങത്തിലാണു കല്യാണം. 2019 ആഗസ്റ്റ് 25 ഞായർ. പ്രീത പ്രദീപിന്റെ വിശേഷങ്ങളിലൂടെ...

പ്രണയ വിവാഹം അല്ലേ?‌

ലൗവ് പ്ലസ് അറേഞ്ചഡ് മാര്യേജ് എന്നു പറയാം. വിവേക് .വി. നായർ എന്നാണ് ആളുടെ പേര്. ഇപ്പോൾ ടെക്നോപാർക്കിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു.

preetha-pratheep (1)

വിവേകുമായുള്ള പരിചയം

ഞങ്ങൾ പണ്ടേ കൂട്ടുകാരാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു വിവേക്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിവേക് എന്നെ പ്രൊപ്പോസ് ചെയ്തത്. ഞാൻ ഓക്കെ പറഞ്ഞു. വീട്ടിൽ ഇക്കാര്യം  അവതരിപ്പിച്ചു. വിവേകിനോട് ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

ക്യാമറയ്ക്ക് മുന്നിൽ

സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്നതിനു മുമ്പ് നർത്തകി എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്. നൃത്തം ജീവനായിരുന്നു. പിന്നെ, ചാനലുകളിൽ അവതാരക ആയിരുന്നു. ലൈവ് ഷോകൾ ആയിരുന്നു കൂടുതലും."

preetha-pratheep (4)

സീരിയേലിലേക്ക് 

മെഗാഹിറ്റ് സീരിയല്‍ പരസ്പരത്തിൽ ഒരു ചെറിയ വേഷം ചെയ്തു. അതു കണ്ടിട്ടാണു ‘മൂന്നു മണി' എന്ന മെഗാസീരിയലിലേക്ക് വിളി വരുന്നത്. അതിലെ മതികല എന്ന കഥാപാത്രം ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. നല്ല വില്ലത്തി ആയിരുന്നു. ‘നിന്നെപ്പോലൊരു വിത്ത് വീട്ടിൽ ഉണ്ടാരുന്നെങ്കിൽ വിഷം കൊടുത്ത് കൊന്നേനേ’ എന്നൊക്കെ പ്രേക്ഷകരായ ചില അമ്മമാർ രോഷത്തോടെ പറഞ്ഞിട്ടുണ്ട്. ആദ്യം അങ്ങനൊക്കെ കേൾക്കുമ്പോ വിഷമം തോന്നിയിരുന്നെങ്കിലും ആളുകൾ കഥാപാത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് അതെന്നു മനസ്സില്ലായപ്പോൾ സന്തോഷം തോന്നി. പിന്നീട് മഴവിൽ മനോരമയിലെ ‘അമ്മുവിന്റെ അമ്മ’ എന്ന സീരിയലിലും പ്രധാന വേഷം ചെയ്തു.

സിനിമകൾ

എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ എന്നീ സിനിമകളിൽ അഭിനയിച്ചു

preeth-pradeep

ഹോബികൾ 

ഹോബികൾ എന്നു പറഞ്ഞാൽ, സിനിമ കാഴ്ചയാണ് പ്രധാന ഹോബി. പിന്നെ, നീന്തൽ, നൃത്തം, യാത്രകൾ. വിവേകുമൊന്നിച്ചു കുഞ്ഞ് കുഞ്ഞ് വൺ ഡേ ട്രിപ്പുകൾ പോയിട്ടുണ്ട് ''

കുടുംബം

അച്ഛൻ പ്രദീപ് കുമാർ. അമ്മ ഉഷ. ഒരു ചേച്ചിയുണ്ട് പ്രിയ. വിവാഹിതയാണ്. ചേച്ചിയുടെ ഭർത്താവിന്റെ പേര് പ്രത്യുഷ് ജയപാൽ ശ്രീകാര്യത്തിനടുത്ത് ആനന്ദേശ്വരത്താണ് വിവേകിൻെറ വീട്. അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. അമ്മയുടെ പേര് ഗീത. സഹോദരി വിദ്യ വിവാഹിതയാണ്. ഭർത്താവിന്റെ പേര് അനീഷ്.

preetha-pratheep (2)

മറക്കാനാവാത്ത പ്രണയ സമ്മാനം

കുഞ്ഞ് കുഞ്ഞ് സമ്മാനങ്ങൾ വിവേക് തന്നിട്ടുണ്ട്. എന്നാലും മറക്കാനാവാത്ത സമ്മാനം കഴിഞ്ഞ പ്രണയദിനത്തിൽ വിവേക് തന്ന സമ്മാനമാണ്. ഒരു സ്വർണ മോതിരം. പക്ഷേ, അത് കുറച്ച് വലുതായിരുന്നു. മാറ്റി വാങ്ങാം എന്ന് വിവേക് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. ആദ്യമായി സമ്മാനിച്ച സ്വർണ്ണം അല്ലേ. ആ മോതിരത്തിൽ നൂല് ചുറ്റിയാണ് ഞാനിപ്പോൾ വിരലിൽ ഇട്ടിരിക്കുന്നത്.

പ്രേക്ഷകരോടു പറയാനുള്ളത്.

വരുന്ന ചിങ്ങത്തിലാണ് കല്യാണം. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം.

preetha-pratheep (3)