Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിൽ ഏറ്റവും നീളമുള്ള മുടി ഇന്ത്യക്കാരിക്ക്; ശീലങ്ങള്‍ ഇങ്ങനെ: വിഡിയോ

guinness-record-longest-hair-nilanshi-patel

കരുത്തുള്ള മുടി എന്നും പെൺകുട്ടികളുടെ സ്വപ്നമാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ നീളം കൂടിയ മുടിയുളള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായിരിക്കുകയാണ് ഇന്ത്യക്കാരിയായ പെൺകുട്ടി. ഗുജറാത്തുകാരി നിലൻഷി പട്ടേൽ ആണ് കരുത്തുള്ളതും നീളമുള്ളതുമായ മുടിയുടെ ഉടമ. 

ആറുവയസുള്ളപ്പോൾ മുടി മുറിച്ച് വൃത്തികേടായതിൽ മനംനൊന്ത് തീരുമാനിച്ചതാണ് ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന്. 10 വർഷമായി മുടി വളർത്തുന്നു. 170.5 സെന്റിമീറ്ററാണ് നിലൻഷിയുടെ മുടിയുടെ നീളം. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലൻഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലൻഷിയെ സഹായിക്കുന്നത്.

longest-hair-nilanshi-patel

യാതൊരുബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് എനിക്ക് ഉണ്ടായിട്ടില്ല, പെൺകുട്ടികളുടെ അഴകാണ് മുടിയെന്ന് ഞാൻ വിശ്വസിക്കുന്നു – നിലൻഷി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.