മല ചവിട്ടിയത് ഭീരുക്കൾ, നാണക്കേട് തോന്നുന്നു: പ്രസന്ന മാസ്റ്റർ

prasanna-sabarimala
SHARE

ശബരിമലയിൽ എത്തിയ യുവതികൾ ഭീരുക്കളെന്ന് ഡാൻസ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണു പ്രതികരണം. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ശബരിമല ദർശനം നടത്തിയതിനു പിന്നാലെയാണു ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടതെന്നും അദ്ദേഹം കുറിച്ചു.

ശബരിമല ദർശനം നടത്തിയത് 'വനിതാ തീവ്രവാദികൾ' എന്നായിരുന്നു ആദ്യ പരാമർശം. എന്നാൽ വിമര്‍ശനങ്ങളെത്തുടർന്ന് ഇതു നീക്കി ഭീരുക്കള്‍ എന്നു മാറ്റി. ശബരിമലയിൽ ദർശനം നടത്തിയതിലൂടെ ഈ രണ്ടു യുവതികള്‍ എന്താണു നേടിയതെന്നും എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസമാണു മുറിവേറ്റതെന്നും പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

‘‘ജനുവരി ഒന്നിനു ശബരിമലയിലെത്തി ദർശനം നടത്താൻ കഴിഞ്ഞതിൽ അതീവസന്തോഷം. രണ്ടാം തിയതി ഗണപതി ഹോമം കഴിപ്പിച്ചു തന്ത്രിയെ കണ്ട ശേഷം അമ്മക്കും ബന്ധുക്കൾക്കുമൊപ്പം തിരിച്ചിറങ്ങി. മലയിറങ്ങുമ്പോൾ ആയിരക്കണക്കിനു വൃദ്ധരും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും അയ്യപ്പനെ കാണാൻ കാത്തുനിൽക്കുന്ന കാഴ്ച കണ്ടു. എന്നാൽ കുറച്ചുമണിക്കൂറുകൾക്കു ശേഷമാണു രണ്ടു ഭീരുക്കൾ അയ്യപ്പദർശനം നടത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നു.

ആരുടെയോ സ്വാർഥതാത്പര്യം സംരക്ഷിക്കപ്പെട്ട പോലെ തോന്നുന്നു. നിങ്ങളുടെ അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുൾപ്പടെ മുപ്പതിനായിരത്തോളം വരുന്ന ഭക്തർ മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ശബരിമലയിൽ ഇന്ന് കരിദിനം.

ഇതിലൂടെ ഭീരുക്കളേ, നിങ്ങളെന്താണ് നേടിയത്? ഒരു ഹിന്ദു എന്ന നിലയിൽ, എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തെയാണു നിങ്ങൾ മുറിവേൽപ്പിച്ചിരിക്കുന്നത്.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA