‘അവരെ അടിച്ചോളൂ, ഞങ്ങളെ വെറുതെ വിടണം’

sarath-das-swathy-nandhana
SHARE

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലാണ് ഭ്രമണം. ജീവിതത്തിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികളും അതിൽ നിന്നു രക്ഷനേടിയുള്ള പോരാട്ടങ്ങളും ആവിഷ്കരിക്കുന്ന സീരിയൽ ടെലിവിഷനിൽ ഹിറ്റിനൊപ്പം, യൂട്യൂബിൽ ട്രെൻഡിങ്ങും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്യാറുണ്ട്. നിരവധി ആരാധകരാണു സീരിയലിനും ഇതിലെ അഭിനേതാക്കൾക്കുമുള്ളത്.

ഭ്രമണത്തിലെ കഥാപാത്രത്തിന്റെ പേരിൽ തെറിവിളി കേൾക്കേണ്ട അവസ്ഥ പങ്കുവെയ്ക്കുകയാണ് അഭിനേതാക്കളായ ശരത് ദാസ്, അജൂബ് ഷാ എന്നിവർ. സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്. രവി ശങ്കർ, ജിഷിന്‍ എന്നിങ്ങനെയാണു കഥാപാത്രങ്ങളുടെ പേര്. ഈ കഥാപാത്രങ്ങളോടുള്ള ദേഷ്യം തീർക്കാൻ പ്രേക്ഷകര്‍ തെറിവിളിയുമായി രംഗത്തെത്തിയതോടെയാണു ടിക് ടോക് വിഡിയോയിലൂടെ ഇവർ പ്രതികരിച്ചത്. 

ആ തെറിയൊക്കെ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നായിരുന്നു ഇവരുടെ പ്രതികരണം. ‘ഒരുപാട് സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണു ജോയ്സി സർ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ പെൺകുട്ടികളെ വഞ്ചിക്കുന്ന ഒരുപാട് പേരെ സമൂഹത്തിൽ കാണാനാകും. അത്തരം കഥാപാത്രങ്ങളെ ജീവിതത്തിൽ അകറ്റി നിർത്തുക, ഒറ്റപ്പെടുത്തുക' എന്ന് ശരത് പറയുമ്പോൾഅത്തരക്കാർക്കു നല്ല അടികൊടുക്കണമെന്നാണ് അജൂബിന്റെ നിലപാട്. എന്നാൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നവരെ വെറുതെ വിടണമെന്നും ഞങ്ങൾ പാവങ്ങളും നിഷ്കളങ്കരുമാണന്നും ഇരുവരും ചിരിച്ചുകൊണ്ട് പറയുന്നു. മികച്ചൊരു പ്രമേയം ഹിറ്റാക്കിയ മഴവിൽ മനോരമയ്ക്കും പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നുണ്ട്. 

പെൺകുട്ടികളെ കാത്തിരിക്കുന്ന ചതിക്കുഴികളും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും വരച്ചുകാട്ടുന്ന സീരിയലിനു നിരവധി ആരാധകരാണുള്ളത്. ജോയ്സി തിരക്കഥയെഴുതുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് ബിനു വെള്ളത്തൂവലാണ്. നന്ദന ആനന്ദ്, മുകുന്ദൻ, ശരത് ദാസ്, മനേഷ് കൃഷ്ണ, ലാവണ്യ നായർ, സ്വാതി നിത്യാനന്ദ്, കാര്‍ത്തിക കണ്ണന്‍, ശ്രീലക്ഷ്മി എന്നിവരാണു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA