Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബേക്കയ്ക്ക് ഒരാളുണ്ട്, പ്രതീക്ഷയുടെ സങ്കല്‍പ്പത്തിൽ ബാല; അതിശയിച്ച് റിമി

serial-actress-rebecca-and-pratheeksha-in-onnum-onnum-moonu

മലയാള സീരിയൽ രംഗത്തെ മിന്നും താരങ്ങളാണ് റബേക്കയും പ്രതീക്ഷയും. നായികയായി റബേക്ക തിളങ്ങളുമ്പോൾ വില്ലത്തി വേഷങ്ങളിലൂടെയാണു പ്രതീക്ഷ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റിമി ടോമി അവതാരകയാകുന്ന മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ 24–ാം എപ്പിസോഡിൽ ഇരുവരും അതിഥികളായി എത്തി. കളിയും ചിരിയും മത്സരങ്ങളുമായി നിറഞ്ഞ പരിപാടിയിൽ ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇരുവരും പങ്കുവച്ചു. 

റിമിയുടെ ചോദ്യത്തിനു പ്രത്യേകിച്ചു സങ്കല്‍പങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. എന്നാൽ പ്രതീക്ഷയുടെ സങ്കല്‍പത്തിലുള്ള വ്യക്തിയെ റബേക്ക വെളിപ്പെടുത്തി. സിനിമാതാരം ബാലയാണെങ്കിൽ പ്രതീക്ഷയ്ക്ക് അത്രയും സന്തോഷം എന്നായിരുന്നു റബേക്ക പറഞ്ഞത്. ഇത് കേട്ടതും റിമി അതിശയിക്കുകയും ദൈവമേ എന്നു വിളിക്കുകയും ചെയതു. 

‘‘പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാൻ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നിൽക്കുന്നുതാണ് കാണുന്നത്’’– പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്പോൾ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം. ‘ബാലയുടെ കല്യാണം കഴിഞ്ഞപ്പോൾ തകർന്നു പോയി അല്ലേ’ എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. തനിക്ക് ബാലയോട് ആരാധനയായിരുന്നു എന്നു പ്രതീക്ഷ മറുപടി നൽകി. പിന്നീടു തകർപ്പൻ കോമഡിയുടെ ഭാഗമായപ്പോൾ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും താരം വ്യക്തമാക്കി.

‘‘ഇത്രയുമധികം ആരാധിക്കുന്ന ഒരാളുണ്ടെന്നു ബാല അറിയുന്നുണ്ടാവില്ല. ഈ പ്രോഗ്രാം കഴിഞ്ഞാൽ ഇങ്ങനെ ഒരാളുണ്ടെന്നു ബാലയെ വിളിച്ചറിയിച്ചിരിക്കും’’– റിമി പറഞ്ഞു.

റബേക്കയുടെ സങ്കല്‍പം എന്താണെന്നു പ്രതീക്ഷയോടാണു ചോദിച്ചത്. സങ്കല്പം ഞാൻ പറയണോ എന്നു ചോദിച്ചശേഷം റബേക്കയ്ക്ക് ‘ഒരാളുണ്ട്’ എന്നു പ്രതീക്ഷ പറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും അങ്ങനെ ഒരാളുണ്ടെന്നു റബേക്ക സമ്മതിക്കുകയും ചെയ്തു.