ADVERTISEMENT

ഫെബ്രുവരി 14 ന് ലോകമാകെ വാലന്റൈൻസ് ഡേ ആഘോഷിക്കാനിരിക്കെ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് എക്സ്ക്ലൂസീവ് ‘ബീ മൈൻ’ വാലന്റൈൻ കളക്ഷൻ അവതരിപ്പിക്കുന്നു. വാലന്റൈൻസ് ദിനം അർഥവത്താക്കുന്ന ഡിസൈനുകളിലും വ്യത്യസ്തമാർന്ന പാറ്റേണുകളിലുമുള്ള ജ്വല്ലറികളുടെ ശേഖരമാണ് ഇതിലൂടെ ഈ പ്രണയദിനത്തിൽ ജോയ്ആലുക്കാസ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. വാലന്റൈൻസ് ദിനം അവിസ്മരണീയമാക്കുവാൻ മോതിരങ്ങളും ബ്രേസ്‌ലെറ്റുകളും, പെന്റന്റുകളും ഉൾപ്പെടുന്ന, സർട്ടിഫൈഡ് ഡയമണ്ടിലും റോസ് & യെല്ലോ ഗോൾഡിലും തീർത്ത ഹാർട്ട് തീമിലുള്ള ലിമിറ്റഡ് എഡിഷൻ കളക്ഷനുകളാണ് ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

“പരമോന്നതമായ ആനന്ദം പകരുന്ന ഏറ്റവും ശക്തമായ മനോവികാരമാണ് പ്രണയം; ആ ശാശ്വതമായ പ്രണയത്തെ പ്രതിഫലിപ്പിക്കുന്നവയാണ് ഞങ്ങളുടെ ‘ബീ മൈൻ’ വാലന്റൈൻ കളക്ഷനുകൾ. പോയ വർഷങ്ങളില്‍ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറെ സ്വീകാര്യമായിരുന്നു ‘ബീ മൈൻ’ വാലന്റൈൻ കളക്ഷനുകൾ. ഹൃദ്യവും അത്യാകർഷകമായ രീതിയിൽ പുതിയ ട്രെൻഡുകൾക്കനുസരിച്ച് ഏറെ ഹൃദ്യമായ ഡിസൈനുകളാൽ ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ച, എല്ലാ ജനറേഷനും അനുയോജ്യമാർന്ന ഈ ആഭരണസൃഷ്ടികൾ പുതുമയാർന്ന പാറ്റേണുകളിലും, സ്റ്റൈലുകളിലുമാണ് ഈ വർഷവും നിങ്ങൾക്കു മുന്നിൽ എത്തിയിരിക്കുന്നത്.” ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാന്‍ & എം.ഡി. ജോയ് ആലുക്കാസ് പറഞ്ഞു.

ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ഡയമണ്ട്, പോൾകി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണ്ണ നാണയവും, 50,000 രൂപയ്ക്കു മുകളിൽ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ്ണ നാണയവും സമ്മാനമായി നേടാവുന്നതാണ്. ഇതിനെല്ലാം പുറമേ, ഗോൾഡ് എക്സ്ചേഞ്ച് ചെയ്യുമ്പോൾ 0% ഡിഡക്ഷനും ആസ്വദിക്കാവുന്നതാണ്. ഈ കളക്ഷനുകൾക്ക് വാലന്റൈൻസ് ഡേ തീമുകളിൽ ഡിസൈൻ ചെയ്ത എക്സ്ക്ലൂസീവ് ഗിഫ്റ്റ് ബോക്സുകൾ, വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്കുള്ള സമ്മാനം അതുല്യമാക്കുന്നു. 2019 ഫെബ്രുവരി 17 വരെ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com