ADVERTISEMENT

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരു പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്. രാജസ്ഥാൻ സ്വദേശിയായ ഗോപാൽ സഹരൺ ആണു സ്വന്തം ശരീരത്തില്‍ ജവാൻമാരോടുള്ള ആദരം അറിയിച്ചത്. പുൽവാമയിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാർക്കു പുറമേ സമീപകാലങ്ങളിൽ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച 31 സൈനികരുടെ പേരും ഇതിൽപ്പെടുന്നു.

രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവരുടെ പേര് ഒരിക്കലും മറന്നു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ഗോപാൽ പറയുന്നു. ബിക്കാനെറിലെ ഭഗത് സിങ് ബ്രിഗേഡിലെ അംഗമാണു ഗോപാൽ. ‘‘നമ്മുടെ രാജ്യത്തിനായി ജീവന്‍ ത്യജിച്ചവർക്ക് ആദരവ് അർപ്പിക്കാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്’’– ഗോപാൽ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. 

ത്രിവർണ പതാകയും ജവാന്മരുടെ ആയുധങ്ങളും ഹെൽമറ്റും ഇതിനൊപ്പം പച്ചകുത്തിയിട്ടുണ്ട്. ശരീരത്തിന്റെ പിറകിൽ ഇരുവശത്തുമായാണ് പേരുകൾ.

ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജയ്ഷ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. രാജ്യമാകെ ജവാൻമാർക്ക് ആദരവർപ്പിച്ചു രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com