ADVERTISEMENT

അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി മമ്മൂട്ടിയുടെ മനോഹരമായ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുടി നീട്ടി വളർത്തി മാസ് ലുക്കിലാണു മമ്മൂട്ടി. ഈ ചിത്രം പിറന്നതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ആരാധകർ ഏറ്റെടുത്ത ഈ ചിത്രം പകർത്തിയതു യുവ ഫൊട്ടോഗ്രാഫർ ശ്രീനാഥ്.എൻ.ഉണ്ണികൃഷ്ണനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ;

‘‘വളരെ ആകസ്മികമായി എനിക്കു കൈവന്ന അവസരമാണ് ഈ ചിത്രം. പതിനെട്ടാം പടിയെന്ന സിനിമയുടെ സ്റ്റിൽ ഫൊട്ടോഗ്രാഫർ ഞാനല്ല. ആഗസ്റ്റ് സിനിമാസുമായുള്ള അടുപ്പത്തിലാണു സെറ്റിലെത്തുന്നത്. ഞാൻ എത്തുന്നതിനു മുന്‍പു തന്നെ ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവർത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്. മമ്മൂട്ടിക്കു കൂടുതൽ പ്രാധാന്യം ലഭിക്കാനാണു വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്. അദ്ദേഹത്തിന്റെ ആ നിൽപ്പും സ്റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകൻ ഉദ്ദേശിച്ചതു പോലെ ചിത്രം ലഭിച്ചു.

ഇതിനു മുന്‍പും മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ് ഫാദർ, കുട്ടനാടാൻ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു സ്റ്റിൽ ഫൊട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികളുടെ ചിത്രങ്ങള്‍ കണ്ടിട്ട് മമ്മൂട്ടി അഭിനന്ദിച്ചിരുന്നു’’- ശ്രീനാഥ് പറഞ്ഞു.

‘പതിെനട്ടാം പടി’ എന്ന ചിത്രത്തിൽ അതിഥി താരമായാണു മമ്മൂട്ടി എത്തുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണനാണു  പതിെനട്ടാം പടി സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com