ഈ കുട്ടിച്ചിത്രങ്ങളിൽ കാണാം, കാഴ്ചയുടെ വലിയ ലോകം

hues-painting-exhibition-students-of-art-choice-school
തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ നടക്കുന്ന ‘ഹ്യൂസ്’ ചിത്രപ്രദർശനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും ചിത്രകലാ അധ്യാപിക രശ്മി ജോണും
SHARE

ഗ്രാമവും നഗരവും പൂക്കളും പുഴകളും ബുദ്ധനുമുണ്ട്. ഭാവനയും യാഥാർഥ്യവും നിറയുന്ന ചിത്രങ്ങൾക്ക് പുതുമയുടെ ഭാവങ്ങള്‍. തൃപ്പുണിത്തുറ ചോയ്സ് സ്കൂളിൽ ചിത്രകല ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാർഥികൾ വരച്ച മനോഹരമായ ചിത്രങ്ങളുടെ പ്രദർശനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

painting-exhibition

15 കുട്ടികൾ വരച്ച ഈ 51 ചിത്രങ്ങളിൽ ലാളിത്യത്തിന്റെ കരുത്തും നിഗൂഢതയുടെ സൗന്ദര്യവും കാണാം. ‘ഹ്യൂസ്’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നതും ഈ വൈവിധ്യങ്ങളാലാണ്.  

painting-exhibition-2

ഇന്ത്യൻ ചിത്രകലയും കലാകാരന്മാരും അവരുടെ സൃഷ്ടികളും  പഠിച്ചതിന്റെ സ്വാധീനം നിലനിർത്തുന്നതിനൊപ്പം പരീക്ഷണങ്ങൾ തുടരാന്‍ ശ്രമിക്കുന്നു. ഫാന്റസിയിൽ കേന്ദ്രീകൃതമായ ചിത്രങ്ങളും പ്രദര്‍ശനത്തിലെ മുഖ്യ ആകർഷണം. ഭാവനയുടെ സൂക്ഷ്മ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രങ്ങളും കാണാം.

paintings-2

ബി.ശ്വേത, ബി.ശ്രുതി, കെ.ധ്വനി, പി. അരുന്ധതി, തനിഷ ഷിറാസ്, മിഷേൽ, ബി. മാളവിക. സുബിൻ ജോൺസൺ, കെ. സാഗർ, യാന പോള്‍, ഇഷ, നമിത സുനിൽ, മൗറിൻ, എസ്. അലീന, ഡാനിലേല എന്നീ വിദ്യർഥികൾക്കൊപ്പം ചിത്രകലാ അധ്യാപികയായ രശ്മി ജോൺ വരച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. വിദ്യാർഥികൾ മുൻകയ്യെടുത്താണ് പ്രദർശനം ഒരുക്കിയത്. ക്യൂറേറ്ററും ഡിസൈനറും തുടങ്ങി എല്ലാ ചുമതലകളും അവർ നിർവഹിച്ചു.

paintings-1

പ്രിൻസിപ്പൽ സുനിത സതീഷ്, അക്കാദമിക് ഡയറക്ടർ ഡോ.അശോക, വൈസ് പ്രിൻ‌സിപ്പല്‍ അനി ആന്റണി എന്നിവർ ചേര്‍ന്നു പ്രദർശനം ഉദ്ഘാടനം ചെയ്തു.

paintings-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA