ADVERTISEMENT

തന്റെ സൈക്കിൾ കയറി പരുക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ ഡെറക്കിനെ ഓർമയില്ലേ? ഒരു കയ്യിൽ കുഞ്ഞും മറു കയ്യിൽ പത്തുരൂപയുമായി നിന്ന കുഞ്ഞു ഡെറക്. അവന്റെ നിഷ്കളങ്കതയ്ക്കു കാന്‍വാസിൽ ജീവന്‍ നൽകിയിരിക്കുകയാണ് കലാകാരനായ സുനില്‍ പൂക്കോട്. 

വേദന നിറയുന്ന മുഖവുമായി നിന്ന ഡെർക്കിനെ ഭൂഗോളത്തിന്റെ മുകളിലേക്ക് സുനിൽ പൂക്കേട് പറിച്ചു നട്ടിരിക്കുന്നു. ‘‘നീ വലിയവനാടാ ഡെർക്കാ’’ എന്ന തലക്കെട്ടിനൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറലായി. സുനിൽ പൂക്കേട് വരച്ച ചിത്രത്തിനു നിരവധി അഭിനന്ദനങ്ങളാണു ലഭിക്കുന്നത്.

മിസോറാമിലെ സെരങ്ക് സ്വദേശിയായ ഡെറക് ലാൽചൻഹിമ എന്ന ബാലൻ സൈക്കിൾ ചവിട്ടുന്നതിനിടെ അറിയാതെ കോഴിക്കുഞ്ഞിനെ തട്ടുകയായിരുന്നു. ഇതു കണ്ടു സങ്കടം സഹിക്കാനാവാതെ ഡെറക് കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തി. കയ്യിലുണ്ടായിരുന്നു 10 രൂപ നീട്ടി കോഴിക്കു‍ഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അവൻ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചു. ആശുപത്രിയിലെ നഴ്സ് ആണു ഡെറകിന്റെ ചിത്രം പകർത്തിയത്.

പിന്നീട് സംഗ എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുഞ്ഞു ഡെറക്കിന്റെ ചിത്രം വൈറലായി. തനിക്കീ ചിത്രം കാണുമ്പോള്‍ ചിരിയും കരച്ചിലും വരുന്നു എന്നായിരുന്നു സംഗ ഇതിനൊപ്പം കുറിച്ചത്.

സഹജീവി സ്നേഹവും നിഷ്കളങ്കതയും കുറ്റബോധവും നിറയുന്ന ഡെറകിന്റെ ചിത്രം അതിർത്തികൾ താണ്ടി അഭിനന്ദനം നേടി. സ്കൂളിൽ അവനെ അഭിനന്ദിച്ചു പ്രത്യേകപരിപാടിയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com