പ്ലാസ്റ്റിക് കൊന്നകൾ പൂത്തു; വിഷു വിപണി പിടിക്കാൻ ചൈന

plastic-cassia-fistula-from-china-vishu-market
പ്രതീകാത്മക ചിത്രം
SHARE

കൊന്നപ്പൂവിനു പകരംവയ്ക്കാൻ പ്ലാസ്റ്റിക് സാധനങ്ങൾ ഇല്ലെന്ന ധാരണ തിരുത്താം. ചൈനയിൽ നിന്നു പ്ലാസ്റ്റിക് കൊന്നപ്പൂക്കളും എത്തി. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 65 രൂപയാണു ചില്ലറ വില. പൂജാസാധനങ്ങളും അങ്ങാടിമരുന്നും വിൽക്കുന്ന കടകളിൽ കൃഷ്ണവിഗ്രഹങ്ങൾക്കു ചാരെ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ ഗുരുവായൂരിലെ മൊത്തവിതരണ സ്ഥാപനങ്ങൾ വഴിയാണ് എത്തുന്നത്.

plastic-kanikonna

കേരളത്തിൽ കൊന്നപ്പൂക്കൾ വേണ്ടത്രയുള്ളതിനാൽ കണി കാണാൻ യഥാർഥ കൊന്നപ്പൂവേ ആളുകൾ ഉപയോഗിക്കൂ. എന്നാൽ അലങ്കാരത്തിനു പ്ലാസ്റ്റിക് പൂക്കളാണു കൂടുതൽ പേരും വാങ്ങുന്നതെന്നു കച്ചവടക്കാർ പറഞ്ഞു. വാടില്ല, കൊഴിയില്ല എന്നതാണു കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം ഏതാനും വർഷമായി കണിക്കൊന്നകൾ നേരത്തേ പൂത്തു കൊഴിയാറുണ്ട്. വേനൽമഴ കൂടിയാലും പൂക്കൾ കൊഴിയും. അത്തരം സന്ദർഭങ്ങളിൽ കണികാണാൻ ഒഴികെയുള്ള കാര്യങ്ങൾക്കു പ്ലാസ്റ്റിക് പൂക്കൾ വാങ്ങുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA