sections
MORE

സര്‍പ്രൈസ് സമ്മാനവുമായി അർച്ചന; പൊന്നുപോലെ നോക്കുമെന്ന് രഞ്ജിനി

HIGHLIGHTS
  • ബെൻ‍ജി എന്നാണ് ഇവന്റെ പേര്
  • ഇതൊരു വലിയ ഉത്തരവാദിത്തം
archana-susheelan-surprise-gift-to-ranjini-haridas-puppy
രഞ്ജിനിയും അര്‍ച്ചനയും ഓമന മൃഗങ്ങളോടൊപ്പം
SHARE

മലയാള ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. അവതാരകയും പിന്നീട് അഭിനേത്രിയുമായി തിളങ്ങിയ രഞ്ജിനിക്ക് ഒരു നായക്കുട്ടിയെ സർപ്രൈസ് സമ്മാനമായി നൽകിയിരിക്കുകയാണ് സുഹൃത്തും നടിയുമായ അർച്ചന സുശീലൻ. ഇൻസ്റ്റാഗ്രാമിലൂടെയാണ് രഞ്ജിനി പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

അര്‍ച്ചനയുടെ വളർത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനിച്ചത്. നാലുകുട്ടികൾ ഉണ്ടായെങ്കിലും ഒന്നുമാത്രമാണ് ജീവനോടെ അവശേഷിച്ചതെന്നും ബെൻ‍ജി എന്നാണ് ഇവന്റെ  പേരെന്നും രഞ്ജിനി കുറിപ്പിൽ വ്യക്തമാക്കുന്നു.

‘‘ഇന്ന് ഇതെന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. പക്ഷേ ഞാനത് ഏറ്റെടുക്കാൻ തയാറാണ്. 

നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി. ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാൻ വാക്ക് തരുന്നു. 

കുറച്ചു നേരത്തേ തരുന്ന ജന്മദിനസമ്മാനമാണെന്ന് അര്‍ച്ച് എന്നോടു പറഞ്ഞു. എന്നാൽ ഇത് അതിലും അപ്പുറമാണ്. രണ്ടാമതും എന്റെ പാരന്റിങ് സ്കിൽ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.’’– രഞ്ജനി കുറിച്ചു. 

തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി രഞ്ജിനി രംഗത്തെത്തിയിരുന്നു. മൃഗസംരക്ഷണ സംഘടകളുടെ ഭാഗമായും താരം പ്രവർത്തിക്കുന്നുണ്ട്.

അർച്ചനയും രഞ്ജിനിയും ഓമനമൃഗങ്ങളെ പിടിച്ചു നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ‌ ഒന്നിച്ചു മത്സരിച്ചപ്പോഴാണ് രഞ്ജിനിയും അർച്ചനയും അടുത്ത സുഹൃത്തുക്കളായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA