ADVERTISEMENT

യുട്യൂബിൽ പത്തു ലക്ഷത്തിലേറെ പേരെ പൊട്ടിച്ചിരിപ്പിച്ച് മഴവിൽ മനോരമയുടെ പുതിയ വെബ്‌സീരീസ് ‘ലൈഫ് ജോർ’. ഏപ്രിൽ 15 വിഷു ദിനത്തിൽ റിലീസ് ചെയ്ത ലൈഫ് ജോറിന്റെ ആദ്യ മൂന്നു എപ്പിസോഡുകൾക്കാണ് യുട്യൂബിൽ പത്തു ലക്ഷത്തിലേറെ കാഴ്ച്ചക്കാരെ ലഭിച്ചിരിക്കുന്നത്. 

സ്‌കൂൾ ജീവിതത്തിൽ നാം കണ്ടു പരിചയിച്ച ചില വിശ്വവിഖ്യാതരായ പയ്യന്മാരുടെ കളിചിരി തമാശകളുമായി ആദ്യ എപ്പിസോഡും, ബസ് യാത്രയ്ക്കിടയിലെ ചില രസകരമായ മുഹൂർത്തങ്ങൾ കൂട്ടിച്ചേർത്ത് കാഴ്ച്ചയിൽ ഒരു യമണ്ടൻ ബസ് യാത്രയൊരുക്കി രണ്ടാം എപ്പിസോഡും പ്രേക്ഷക ശ്രദ്ധ നേടി. അതിലേറെ പ്രേക്ഷക പ്രീതി നേടി ദാമ്പത്യം അണ്ടർ കൺസ്ട്രക്ഷൻ എന്ന തലക്കെട്ടോടു കൂടി ഡേവിഡ് ചിറയിൽ, അഞ്ജലി ജോസഫ് എന്ന നവദമ്പതികളുടെ ദാമ്പത്യ ജീവിതത്തിലെ ഇണക്കവും പിണക്കവുമായി എത്തിയ മൂന്നാം എപ്പിസോഡ്.

മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ മത്സരാർഥികളായ തേജസിനെയും മാളവികയെയും ഒപ്പം ഹക്കിം ഷാജഹാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിത്യ ജീവിതത്തിലെ ഓരോ വിഷയങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ലൈഫ് ജോറിന്റെ വരും എപ്പിസോഡുകൾ തുടർച്ചയായ് കാണാം  www.mazhavilmanorama.com എന്ന വെബ്‌സൈറ്റിലും ഒപ്പം മഴവിൽ മനോരമ യുട്യൂബ് ചാനലിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com