ADVERTISEMENT

കഥയിലെ സിൻഡ്രലയെ വായിച്ചപ്പോഴൊക്കെ അതിമനോഹരമായ ബോൾ ഗൗണിൽ അതുപോലൊരു മത്തങ്ങാ  രഥത്തിൽ രാജകീയമായ സവാരി സ്വപ്നം കണ്ടിട്ടില്ലേ. എങ്കിലിതാ ആ സ്വപ്നം യാഥാർഥ്യമാക്കാം. ആഘോഷങ്ങളിൽ രാജകുമാരിയപ്പോലെയല്ല, സിൻഡ്രലയെപ്പോലെ ഒരുങ്ങാം. വിവാഹ ഗൗണിൽ സ്വപ്നങ്ങളിൽ ആഗ്രഹിക്കാവുന്നത്രയും അഴകും ഒപ്പം ഫാന്റസിയും നിറയ്ക്കാം.

വിവാഹഗൗണുകളിൽ പ്രത്യേക ശ്രദ്ധനേടിയ വിഭാഗമാണ് ബോൾ ഗൗൺ. അതേസമയം നാട്ടിൽ  വിവാഹചടങ്ങുകളിൽ ഈ ഗൗണുകൾ ഏറെ വ്യാപകമായിട്ടില്ല.  സിനിമകളിലെ നൃത്തരംഗങ്ങളിൽ സംഗീതത്തിനൊപ്പം ചുവടുവയ്ക്കുന്ന സുന്ദരി ബോൾ ഗൗണിലാണെങ്കിൽ ഓരോ ചലനങ്ങളിലും മായികസൗന്ദര്യം നിറയുന്നതു കണ്ടിട്ടില്ലേ. ആ ചാരുത സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആഘോഷവേളകളിലെ മികച്ച തിരഞ്ഞെടുപ്പാകും ബോൾ ഗൗൺ.

cindrella-ball-gown-2

പാശ്ചാത്യ ഫാഷൻ രംഗത്ത് ഗൗണുകളിൽ ഫോർമൽ വിഭാഗത്തിൽപ്പെടുന്നതാണ് ബോൾ ഗൗണുകൾ. ഈ ഫ്ലോർ ലെങ്ത് ഗൗണിന്റെ പ്രത്യേകതയാകട്ടെ ഒരു പന്തു പോലെ വിടർന്നിരിക്കുന്ന സ്കർട്ട് പാറ്റേൺ ആണ്. എന്നാൽ ഇതിനു ഭംഗിയേറ്റുകയും വ്യത്യസ്ത നൽകുകയും ചെയ്യുന്നു, പംപ്കിൻ സ്കർട്ട് പാറ്റേൺ ചേരുന്ന ഗൗണുകൾ. വസ്ത്രത്തിന്റെ ഡ്രമാറ്റിക് എലമെന്റ് കൂട്ടി ശ്രദ്ധയാകർഷിക്കുന്നതാണിവ. വ്യത്യസ്ത ലെയറുകളായി ഒരുക്കുന്ന സ്കർട്ടിന് കൃത്യമായ രൂപം നിലനിർത്താൻ സഹായിക്കുന്നത് അതിലുപയോഗിക്കുന്ന വ്യത്യസ്തമായ തുണിത്തരമാണ്. അണ്ടർസ്കർട്ട് എന്ന രീതിയിൽ ഡിറ്റാച്ചബിൾ ആയ ഈ ഭാഗമാണ് ഗൗണിനോടു ചേർത്ത് ധരിക്കുന്നതിലൂടെ വധുവിന്റെ ഭംഗിയേറ്റുക.

വെഡ്ഡിങ് ഗൗൺ എന്ന നിലയിൽ വെള്ളയിലാണ് ഈ പംപ്കിൻ ബോൾ ഗൗണുകൾ കൂടുതലായും ചെയ്യുന്നത്. അതേസമയം നിറങ്ങൾക്കു സാധ്യതയുള്ളതിനാൽ ഏതവസരത്തിലും ഇതുപയോഗിക്കാം.

cindrella-ball-gown-3

"ബോൾ ഗൗണുകൾ പാശ്ചാത്യ സങ്കൽപം ആണെങ്കിലും  ഇതൊരു മിഡിൽ ഈസ്റ്റേൺ ട്രെൻഡ് ആണ്. അവിടെയാണിത് വ്യാപകമായി പ്രചാരത്തിലുള്ളത്. അറബിക് ബ്രൈഡ്സ് ഉൾപ്പെടെയുള്ളവർ ഇതു ധരിക്കുന്നുണ്ട്. പംപ്‌കിൻ പാറ്റേണിൽ വരുന്ന കൃത്യമായ രൂപകൽപനയുള്ളതിനാൽ അതിനു ഭംഗിയേറുന്നു. ഗ്രാൻഡ് ഫീൽ കൊണ്ടുവരാനാകുന്നുവെന്നതാണ് പ്രത്യേകത. ചർച്ച് വെഡ്ഡിങിനു മാത്രമല്ല, ഏത് ആഘോഷവേളയിലും ഉപയോഗിക്കാം. വ്യത്യസ്തമായ നിറങ്ങളിൽ ഈ ഗൗൺ ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. " D’Aisle Bridalsലെ ഡിസൈനർ‍ ട്വിങ്കിൾ ടോം പറയുന്നു.

D'Aisle, Ernakulam

Phone: 9961559675

Email: d.aisle.bridals@gmail.com

,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com