sections
MORE

പുതുമയും വിലക്കുറവും കോർത്തിണക്കി മനോരമ സമ്മർ ഫെസ്റ്റ്

HIGHLIGHTS
  • ഇലക്ട്രോണിക് ഉപകരണങ്ങൾക്കു പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫർ ലഭ്യമാണ്
  • ഫോഡ്, മഹീന്ദ്ര കമ്പനികളുടെ പുതിയ വാഹനങ്ങൾ ഇളവുകളോടെ ബുക്ക് ചെയ്യാം
manorama-summer-fest
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ സമ്മർ ഫെസ്റ്റിൽ നിന്ന്
SHARE

കാഴ്ചയുടെ ഭംഗിക്കൊപ്പം മികച്ച ഉപയോഗവും വാഗ്ദാനം ചെയ്യുന്ന ഫർണിച്ചറുകൾ, സാനിറ്ററി വെയർ ഉൽപന്നങ്ങൾ, കിച്ചൺ വെയറുകൾ എന്നിങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും മികച്ച വിലക്കിഴിവിൽ ലഭ്യമാക്കി മനോരമ സമ്മർ ഫെസ്റ്റ്. ആധുനിക ഡിസൈനുകളിലുള്ള കട്ടിലുകൾ, ഡൈനിങ് ടേബിളുകൾ, കുട്ടികൾക്കായുള്ള പ്രത്യേക ഫർണിച്ചറുകൾ, വാർഡ്രോബുകൾ തുടങ്ങിയവ ഫെസ്റ്റിൽ 40 % വരെ വിലക്കിഴിവിൽ ലഭിക്കും. 

ഇലക്ട്രോണിക് ഉപകരണങ്ങൾക്കു പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അലങ്കാര വസ്തുക്കളും വടക്കേ ഇന്ത്യൻ വസ്ത്രങ്ങളും ബാഗുകളുമെല്ലാം മേളയിലെ പുതുമകളാണ്. ഫോഡ്, മഹീന്ദ്ര കമ്പനികളുടെ പുതിയ വാഹനങ്ങളും ഇളവുകളോടെ ബുക്ക് ചെയ്യാം.

കർഷകർക്കും അലങ്കാര സസ്യ പ്രേമികൾക്കും കൗതുകമൊരുക്കി മുന്നൂറിലേറെ ഹൈബ്രിഡ് സസ്യ ഇനങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. മലേഷ്യൻ കുള്ളൻ, സണ്ണകി തെങ്ങിൻ തൈകളും ലോഗൻ, ഗാബ്, കശുമാവ്, അമ്പഴം, ആപ്പിൾ, പിസ്ത, ഗോൾഡൻ ജാതി തുടങ്ങിയ ചെറു വൃക്ഷങ്ങളും പൂച്ചെടികളും കുറഞ്ഞ വിലയിൽ കിട്ടും. 

ബെംഗനപ്പള്ളി, മൂവാണ്ടൻ, പ്രിയൂർ, റുമാനിയ, സിന്ദൂരം തുടങ്ങി 25 ഇനം മാങ്ങകളുടെ ശേഖരവുമായി മാംഗോ ഫെസ്റ്റുമുണ്ട്. ചക്കിൽ ആട്ടിയ എണ്ണ, ബാംബൂ റൈസ്, തവളക്കണ്ണൻ, പാലക്കടൻ മട്ട, ഞവര എന്നിങ്ങനെ കീടനാശിനി തളിക്കാത്ത അരി ഇനങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. ഫോർമോസ്റ്റ് യുണിഫോംസ് ആണു മേളയുടെ പ്രധാന പ്രായോജകർ. അജ്മൽ ബിസ്മിയാണ് ഇലക്ട്രോണിക് പാർട്ണർ.

∙ മേളയിൽ ഇന്ന്: ഉഗ്രം ഉജ്വലം (മഴവിൽ മനോരമ), ഗാനമേള, ഗെയിം ഷോ. സമയം: 7.30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA