ADVERTISEMENT

മുംബൈ നഗരത്തിൽ വളരെ സജീവമായിക്കൊണ്ടിരിക്കുന്ന ഒരു കോമഡി കൂട്ടമുണ്ട്. വളരെ വേഗം വളരുന്ന ഈ കൂട്ടത്തിനു പിന്നിൽ മിടുക്കന്മാരായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. ഇപ്പോളിതാ മുംബൈ മലയാളികളെ മനസ്സു തുറന്ന് ചിരിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമഡി കൗൺഡൗൺ എന്ന നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ 'ചിരിയോ ചിരി' എന്ന സ്റ്റാൻഡ് അപ് കോമഡി ഷോ സംഘടിപ്പിച്ചുകൊണ്ട് ഇവർ മുംബൈ മലയാളികൾക്കിടയിലേക്ക് എത്തുന്നു. 

നഗരത്തിന്റെ തിരക്കിൽ മനംമടുത്തിരിക്കുന്ന മലയാളികൾക്ക് മാതൃഭാഷയിലെ തമാശകളിൽ അൽപനേരം എല്ലാം മറന്ന് ചിരിക്കാനൊരു വേദിയായിയിരിക്കുമെന്നാണ് അണിയറ ശിൽപികൾ അവകാശപ്പെടുന്നത്. മെയ് 12 ന് രാത്രി 9 ന് നിർവാണ പെർഫോമിങ് ആർട്സ് ആൻഡ് ഫിറ്റ്നെസ് സ്റ്റുഡിയോയിൽ വച്ച് പരിപാടി ന‌ടക്കും. ഇതിന് മുൻപ് ആറ് ഷോയോളം ചെയ്ത ഇവർ 'ചിരിയോ ചിരി' വിഡിയോയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. 

chiriyo-chiri-stand-up-comedy-show-leroy-varun

യുട്യൂബിന് വേണ്ടിയുള്ള ലൈവ് ടാപ്പിങ്ങും ഉണ്ടാകും. ആൻഡി രഘു എന്ന വ്യക്തിയാണ് പരിപാടിയുടെ സംഘാടകൻ. വരുൺ നായർ, ലിറോയ് മാത്യൂ, കുര്യാക്കോസ് സാജു വൈസ്യൻ എന്നിവരാണ് അവതാരകർ. വരുണിന്റെ ഗംഭീര മലയാളവും ലിറോയുടെ കല്യാണമണ്ടത്തരങ്ങളും കുര്യാക്കോസിന്റെ വിചിത്ര തമാശകളും ആസ്വദിക്കാൻ മുബൈ മലയാളികൾ എത്തിച്ചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com