ADVERTISEMENT

സമ്മർലുക്കിന് ഗ്ലാമർ സ്പർശം നൽകാൻ സൺഗ്ലാസിനെക്കാൾ മികച്ച ആക്സസറിയില്ല. ഫ്രെയിമുകളിലെ വ്യത്യസ്തതയും വലുപ്പവും നിറവും മാറുമ്പോഴുള്ള പുതുമയും ഉൾപ്പെടെ സൺഗ്ലാസുകളിലെ ട്രെൻഡ് അറിയാം.

സൂപ്പർ ഓവർസൈസ്‌ഡ് 

ഓവർസൈസ്‌ഡ് സൺഗ്ലാസുകൾക്കു പകരം സൂപ്പർ ഓവർ സൈസ്‌ഡ് സൺഗ്ലാസുകളാണ് ഈ വർഷം ട്രെൻഡ് ലിസ്‌റ്റിൽ മുന്നിൽ. മുഖത്തിന്റെ പകുതിയോളം കവർ ചെയ്യുമെന്നതാണ് പ്രത്യേകത. ഇവ ബൈ–ഫ്രെയ്‌മ്‌ഡ് അല്ല. സിംഗിൾ പീസിലാണ് ഡിസൈൻ. മഴവിൽ ഷേഡ് മുതൽ നടുവിൽ ബോ പിടിപ്പിച്ച ‘ ബോ ഗ്ലാസ്സുകൾക്കു വരെ ആരാധകരേറെയുണ്ട്.

 super-over-sized-sunglass

റൗണ്ട് ആൻഡ് ട്രാൻസ്‌പെരന്റ്

അറുപതുകളിലെ ഫാഷന് വൈബ്രറ്റ് നിറങ്ങളുപയോഗിച്ച‘് മേക്കോവർ നൽകിയിരിക്കുകയാണ് ഡിസൈർമാർ. ലൈറ്റ് ഗ്രീൻ, ബ്ലൂ, യെലോ തുടങ്ങിയ വൈബ്രന്റ് നിറങ്ങളിലെല്ലാം ഇവ ലഭിക്കും. ലെൻസുകളുടെ വലുപ്പം പൊതുവേ കുറവായതിനാൽ കണ്ണുകൾ മാത്രമേ കവർ ചെയ്യപ്പെടൂ. അതിനാൽ അധികം വെയിലേൽക്കുന്ന സമയങ്ങളിൽ ഇവ ഒഴിവാക്കാം.

 round-and-transparent-sunglass

സൺഗ്ലാസ് വിത്ത് ചെയിൻ

സൺഗ്ലാസിനെ സൂപ്പർ ട്രെൻഡി ആക്‌സസറിയാക്കണമെന്നുണ്ടെങ്കിൽ ഒരു ചെയിൻ കോർത്തിട്ടാൽ മതി. സൺഗ്ലാസ്സിന്റെ ഡിസൈനിനും നിറത്തിനും യോജിക്കുന്ന വ്യത്യസ്‌ത ഡിസൈനുകളിലുള്ള ചെയിനുകൾ സെപറേറ്റായി വാങ്ങിവയ്‌ക്കാം. പേൾ, മെറ്റൽ, ഗ്ലാസ് തുടങ്ങി ഏതും സന്ദർഭത്തിനനുസരിച്ച‘് മാറിമാറി ഉപയോഗിക്കാം. അൽപം കൂടുതൽ പരീക്ഷണം വേണ്ടവർക്ക്, ഇരുവശത്തും നിറയെ തൊങ്ങലുകൾ തൂങ്ങിക്കിടക്കുന്ന സ്‌റെല്ലാ മക്‌കാർട്ടിനിയുടേതു പോലുള്ള ഡിസൈനുകൾ കോപ്പിയടിക്കാം. 

 sunglass-with-chain

ഹെക്‌സഗൻ, ഒക്‌റ്റഗൻ ലെൻസ്

രൂപത്തിലെ ആകർഷണീയത തന്നെയാണ് ഇവയുടെ പ്രത്യേകത. ബോൾഡ് ലുക്ക് വേണ്ടവർക്ക് മികച്ച ഓപ്‌ഷനാണിത്. ഫ്രെയിമുകളുടെ ഡിസൈനിലും വലുപ്പത്തിലും മറ്റു സൺഗ്ലാസുകളെക്കാൾ വ്യത്യസ്‌ത പരീക്ഷിക്കപ്പെടുന്നതിനാൽ ആരാധകരേറെ.

 hexagon-octagon-lens

സ്‌പോർട്ടി സൺഗ്ലാസ്

എല്ലാക്കാലത്തും ആരാധകരുണ്ട് സ്‌പോർട്ടി സൺഗ്ലാസുകൾക്ക്. ക്ലാസിക് ഷേഡുകളാണ് ഇവയുടെ പ്രത്യേകത. വർക്ക്‌വെയർ, കാഷ്വൽ തുടങ്ങി ഏതുതരം ഔട്ട്‌ഫിറ്റിനൊപ്പവും ഇവ യോജിക്കും. ബട്ടർഫ്‌ളൈ, റെക്‌ടാംഗിൾ, ക്യാറ്റ് ഐ, സ്‌ക്വയർ തുടങ്ങി ഏതുതരം ഫ്രെയിമിലും ലഭ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com