മോഹൻലാലിന്റെ 333 'റോൾ മോഡലു'കൾ

HIGHLIGHTS
  • മോഹൻലാലിനു പിറന്നാൾസമ്മാനമായാണ് പ്രദർശനം ആരംഭിച്ചത്
  • ലാൽചിത്രങ്ങളുടെ വർഷങ്ങൾക്ക് അനുസരിച്ചാണു ഓരോ ചിത്രവും
nikhil-varna-with-his-drawings-of-mohanlal
കൊച്ചി ദർബാർ ഹാളിൽ നടക്കുന്ന മോഹൻലാൽ ചിത്രങ്ങളുടെ പ്രദർശനത്തിനൊപ്പം ആർട്ടിസ്റ്റ് നിഖിൽ വർണ. ചിത്രം: മനോരമ
SHARE

മോഹൻലാലിന്റെ 333 സിനിമകളിലെ വ്യത്യസ്ത വേഷങ്ങളെ വേറിട്ട രീതിയിൽ വരച്ച 333 ചിത്രങ്ങളുമായി ഡോ. നിഖിൽ വർണയുടെ ജൂട്ട് മെഹന്തി ചിത്രപ്രദർശനം ദർബാർ ഹാൾ ആർട് ഗാലറിയിലാരംഭിച്ചു. 25നു സമാപിക്കും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെയുള്ള സിനിമകളിലെ രംഗങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങൾ . മോഹൻലാലിനു പിറന്നാൾസമ്മാനമായാണ് ഇന്നലെ പിറന്നാൾദിനത്തിൽ പ്രദർശനം ആരംഭിച്ചതെന്നു നിഖിൽ പറഞ്ഞു.

ചിത്രകല കണ്ണുള്ളവനു മാത്രം ആസ്വദിക്കാവുന്ന സങ്കൽപത്തിൽനിന്നുമാറി വിരലുകൾ കണ്ണുകളായി മാറുന്ന പുതിയ ചിത്രഭാഷയായി സ്പർശനത്തിനു സാധ്യത നൽകി ചിത്രങ്ങൾ വരച്ചു പ്രദർശനം നടത്തുന്ന നിഖിലിന്റെ നാലാമത്തെ പ്രദർശനമാണിത്. കഴിഞ്ഞ 8 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു പ്രദർശനം നടത്താനായത്.

ലാൽചിത്രങ്ങളുടെ വർഷങ്ങൾക്ക് അനുസരിച്ചാണു ഓരോ ചിത്രവും ക്രമീകരിച്ചിരിക്കുന്നതും. ഈ പ്രദർശനത്തോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കു പണം സ്വരൂപിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നു തൃശൂർ സ്വദേശിയായ നിഖിൽ വർണ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA