ADVERTISEMENT

ഇളം പച്ചനിറത്തിലെ ഗൗണിൽ തലയിൽ ലേസ് ബാൻഡ് അണിഞ്ഞ് നിഷ്കളങ്ക ചിരിയോടെ ഒരു കുട്ടി സുന്ദരി. രൺവീർ സിങ് പങ്കുവച്ച ഈ കുട്ടി ദീപികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ് ദീപികയുടെ ആ ഇളം പച്ച ഗൗൺ. ഇപ്പോൾ അതേ വേഷത്തിലാണ് ദീപികയുടെ മുഖ സാമ്യമുള്ള കുട്ടിയുടെ ചിത്രം ഭർത്താവ് രൺവീർ സിങ് പങ്കുവച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടി ദീപികയെന്നേ ആരും പറയൂ..

View this post on Instagram

👶🏻💚 @deepikapadukone

A post shared by Ranveer Singh (@ranveersingh) on

 

എന്നാൽ ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കാൻ രൺവീർ ഒപ്പിച്ച ഒരു തമാശയായിരുന്നു ഇത്. സ്നാപ് ചാറ്റിലെ ബേബി ഫേസ് ഫിൽറ്റർ ആപ്ലിക്കേഷൻ കാനിൽ ദീപിക പ്രത്യക്ഷപ്പെട്ട ഫോട്ടോയിൽ ഒന്നു പയറ്റി നോക്കി. ഈ എഡിറ്റിങ് ട്രിക്കിൽ വിരിഞ്ഞ കുഞ്ഞ് സുന്ദരിയെയാണ് കുട്ടി ദീപികയെന്ന് പറഞ്ഞ് രൺവീർ പോസ്റ്റു ചെയ്തത്.എന്തായാലും ബേബി ദീപിക ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com