ആലിയയുടെ മനം കവർന്ന് ഡബിൾ ബാഗ്

double-bag-trending-in-market
പ്രതീകാത്മക ചിത്രം
SHARE

സ്‌ലിങ് ബാഗ്, ടോട് ബാഗ്, ഹോബോ ബാഗ്, റിസ്‌ലെറ്റ്, ക്വിൽറ്റഡ്, ക്ലച്ച് ... ലിസ്റ്റ് ഇനിയും നീളും. ബാഗ് എന്നാൽ വെറൈറ്റി എന്നുകൂടിയാണർഥം.  സ്ത്രീകളുടെ ഏറ്റവും പ്രിയപ്പെട്ട ഫാഷൻ ആക്സസറിയായതിനാൽ ഓരോ വർഷവും ഹാൻഡ്ബാഗിൽ പുതുമയെത്തിക്കാനുളള ശ്രമത്തിലാണ് രാജ്യാന്തര ഡിസൈനർഹൗസുകൾ. ഇക്കൂട്ടത്തിൽ 2019 ന്റെ താരമാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഡബിൾ ബാഗ്.

ചാനൽ, ഗുച്ചി, ഗിവൻഷി, സ്റ്റെല്ല മക്‌കർട്‌നി തുടങ്ങിയ ബ്രാൻഡുകൾ  ഇതിനകം ഡബിൾ ബാഗുകൾ റൺവേയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഹോളിവുഡ് താരങ്ങളായ റിഹാന, എമ്മ വാട്സൺ, ജെസിക്ക ആൽബ എന്നിവര്‍ റൺവേ ട്രെൻഡ് പകർത്തി ഡബിൾ ബാഗ് തോളിലിട്ട് രംഗത്തെത്തി. ബോളിവുഡ് താരം ആലിയ ഭട്ട് എയർപോർട്ട് ലുക്കിനൊപ്പം തിരഞ്ഞെടുത്ത് ചാനലിന്റെ ഡബിൾ ബാഗ് ആണ്.

alia-style

ഡബിൾ ബാഗിൽ കൂടുതൽ വ്യത്യസ്തതകൾ രംഗത്തെത്തിക്കുകയാണ് വിവിധ ബ്രാൻഡുകൾ. ഒരു വലിയ ബാഗും ചെറിയ ബാഗും എന്ന രീതിയിലും ശരീരത്തിൽ കുറുകെ ധരിക്കാവുന്ന വിധം  ഒരേ വലുപ്പമുള്ള ഡബിൾ സെഡ് പാക്ക് ബാഗുകളുമാളും ഡബിൾ ബാഗ് തിരഞ്ഞെടുക്കാം.. Stella McCartney, Fendi  ബ്രാൻഡുകൾ വ്യത്യസ്ത വലുപ്പമുളള ഡബിൾ ബാഗുകൾ വിപണിയിലെത്തിക്കുമ്പോൾ ഗുച്ചിയാകട്ടെ (Gucci) ക്രോപ് ടോപ് ഹാൻഡിൽഡ് ബാഗും സ്ട്രോബെറി പ്രിന്റ് മിനി ബാഗും മിക്സ് അപ് ചെയ്തും ഇറക്കുന്നുണ്ട്.. Loewe ആകട്ടെ മെറ്റീരിയലിൽ മിക്സ് ചെയ്ത് ഒരു മിനി ലെതർ ബാഗും മറ്റൊന്ന് വലിയ വോവൺ  ബാഗും എന്ന രീതിയിലാണ് ഡബിൾ ബാഗ് അവതരിപ്പിച്ചത്.

ഓഫിസിലേക്കും മറ്റും രണ്ടു ബാഗുകൾ എടുക്കുന്നവരുണ്ട്, ഹാൻഡ് ബാഗിനു പുറമേ മിനി ഷോൾഡർ പഴ്സ് കൂടി കരുതുന്നവരുണ്ട്. അല്ലാതെ പൊതുവായ സാധനങ്ങൾ സൂക്ഷിക്കാനുളള മറ്റൊരു ബാഗ് ആകാം, അങ്ങനെയന്തുമാകാം. ഇപ്പോഴിതാ ഡബിൾ ബാഗ് ട്രെൻഡ് ആയിത്തന്നെ രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA