ADVERTISEMENT

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡി. അതിനു മുന്നോടിയായി താരത്തിന്റെ ബേബി ഷവർ ചടങ്ങുകൾ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമീറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നാണ് ചടങ്ങുകളെ താരം വിശേഷിപ്പിച്ചത്.

മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയാണ് ചടങ്ങുകൾക്കു വേണ്ടി തിരഞ്ഞെടുത്തത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ചടങ്ങുകളുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. ഹൃദ്യമായ തലക്കെട്ടുകളാണ് ഓരോ ചിത്രത്തിനും നൽകിയിരിക്കുന്നത്. ‘ചിരിക്കൂ, ഈ പ്രപഞ്ചം നിങ്ങൾക്കൊപ്പം ചിരിക്കും’, ഒരു ചിത്രത്തിനൊപ്പം സമീറ കുറിച്ചു.

നല്ലൊരു അമ്മയാകാൻ മാതൃകയായതിന് അമ്മ നക്ഷത്ര റെഡ്ഡിക്കു നന്ദി പറയുന്നു. സുഹൃത്തുക്കളുടെ കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും സമീറ.

sameera-reddy-baby-shower-1

2014–ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വര്‍ധനാണ് ഭർത്താവ്. 2015–ൽ ഇവർക്ക് ഒരു മകൻ പിറന്നു. ഹാൻസ് എന്നാണു മകനു പേരിട്ടത്. ഇപ്പോൾ പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നു സമീറ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 

ആദ്യമായി ഗർഭിണിയായിരിക്കെ നിരവധി തവണ താരം ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട്. അടുത്തിടെ ഗർഭകാലം ആസ്വദിക്കുന്ന സമീറയുടെ ഗ്ലാമർ ചിത്രങ്ങൾ വിമർശനം നേരിട്ടു. തുടർന്ന് നിറവയറുമായി ബിക്കിനു ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സമീറ മറുപടി നൽകിയത്.‘‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയർ ആസ്വദിക്കുന്നതിൽ അസഹിഷ്ണുതയുള്ളവർക്കുള്ള മറുപടിയാണിത്’’– ചിത്രത്തിനൊപ്പം കുറിച്ചു.

വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെയാണ് സമീറ തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രശസ്തയാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com