ADVERTISEMENT

എത്‌നിക് വസ്ത്രധാരണം കംപ്ലീറ്റ് ആകണമെങ്കിൽ കാലിൽ കോലാപ്പുരി വേണമെന്നാണ്. ഇന്തോ – വേസ്റ്റേൺ ലുക്കിനും വേണം കോലാപുരിയുടെ പ്രൗഡി. അതിരുകളില്ലാതെ ലോകമെങ്ങുമുള്ള ഫാഷിനിസ്റ്റകൾ സ്നേഹിച്ച കോലാപ്പുരി ചെരിപ്പുകൾക്കിതാ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ്.

പശ്ചിമ മഹാരാഷ്ട്രയിലാണ് കോലാപുർ. മഹാരാഷ്ട്രയിലെയും കർണാടകയിലെയും നാലു ജില്ലകളിൽ കുടില്‍– ചെറുകിട വ്യവസായമാണ് കോലാപ്പുരി ചെരിപ്പു നിർമാണം.  ഇനി ഈ എട്ടിടങ്ങളിൽ നിർമിക്കുന്ന ചെരിപ്പുകൾക്കു മാത്രമേ  ‘കോലാപ്പുരി ചെരിപ്പ്’ എന്ന പേര് ഉപയോഗിക്കാനാകൂ. ഇതോടെ യഥാർഥ കോലാപ്പുരി ഉൽപന്നങ്ങൾക്ക് ഡിമാൻഡും മൂല്യവും വർധിക്കും.

12-ാം നൂറ്റാണ്ടിൽ ബിദർ ഭരണാധികാരിയായിരുന്ന വിശ്വഗുരു ബസവണ്ണ ജാതിവേർതിരവ് ഒഴിവാക്കാനും ചെരുപ്പുകുത്തികൾ നേരിടുന്ന അവഗണന ഒഴിവാക്കാനും കോലാപ്പുരി എന്ന പേരിൽ ജനങ്ങളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com