ADVERTISEMENT

കുഞ്ചാക്കോ ബോബനുമായുള്ള മുഖസാദൃശ്യമാണ് ആദ്യം അൻസിലിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് മിമിക്രി വേദിയില്‍ ജയറാമായി തിളങ്ങി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച വേഷങ്ങൾ. വിജയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചും അൻസിൽ മനസ്സു തുറക്കുന്നു.

കലാരംഗത്തെ തുടക്കം

പ്രീഡിഗ്രി കഴിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ചേർന്നു. ഹൈദരാബാദിൽ രണ്ടു മാസത്തെ ട്രെയിനിങ് കഴിഞ്ഞു നാട്ടിലേക്കു വന്നു. സുഹൃത്തുക്കളുമായി ചേർന്ന് ‘ഹായ് മിമിക്സ്’ എന്ന പേരിൽ ഒരു മിമിക്രി ട്രൂപ്പ് തുടങ്ങി. പിന്നീട്, മാള ചേട്ടൻ സംവിധാനം ചെയ്യുന്ന ‘സ്റ്റാർ പ്ലസ്’ എന്ന ട്രൂപ്പിൽ ചേർന്നു. അതിനുശേഷം, നാദിർഷയുടെ ‘കൊച്ചിൻ യൂണിവേഴ്സ്’ എന്ന ട്രൂപ്പിൽ എത്തി. അവിടെ നന്ദു പൊതുവാൾ, ടിനി ടോം, ഗിന്നസ് പക്രു, മനോജ് ഗിന്നസ് എന്നിവരുടെ കൂടെ മിമിക്രി അവതരിപ്പിച്ചു. പിന്നീട് കോട്ടയം നസീറിന്റെ ‘ഡിസ്ക്കവറി’ എന്ന ട്രൂപ്പിൽ. കൂടുതലും ജയറാമേട്ടനെയാണ് അനുകരിച്ചിരുന്നത്.

മിനിസ്ക്രീനിലേക്ക്

‘സമയം’ ആണ് ആദ്യ സീരിയൽ. പിന്നീട്, സ്വരരാഗം, ശംഖുപുഷ്പം, വസുന്ധര മെഡിക്കൽസ് തുടങ്ങി നിരവധി സീരിയലുകൾ. ഇപ്പോൾ ‘സീത’ എന്ന സീരിയലിൽ അഭിനയിക്കുന്നു.

സിനിമകൾ

ആദ്യമായി അഭിനയിച്ച സിനിമ ‘സ്വർണ്ണ നിലാവ്’ ആണ്. അതുപക്ഷേ, പുറത്ത് ഇറങ്ങിയില്ല. പിന്നീട്, ‘കണ്ണാടിക്കടവത്ത്’ എന്ന സിനിമ ചെയ്തു. മേലെ വാര്യത്തെ മാലാഖക്കുട്ടികൾ, സമ്മർപാലസ്, കളിയോടം തുടങ്ങി പത്തേമാരി വരെ നിരവധി സിനിമകൾ ചെയ്തു. ഇപ്പോൾ ‘മുന്ന’ എന്ന സിനിമയില്‍ അഭിനയിക്കുന്നു.

seetha-serial-actor-ansil-rahman-life-story

വിജയ് ചിത്രം മഹാഭാഗ്യം

അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ വലിയ ഭാഗ്യം ആണത്. അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പായ ‘കാതലുക്ക് മര്യാദ’യിലാണ് അഭിനയിച്ചത്. ആലപ്പുഴ വഴി ബസിൽ പോകവേ ഷൂട്ടിങ് കണ്ട് അവിടെ ഇറങ്ങിയതാണ്. വിജയ്‌യും ശാലിനിയും ഒന്നിച്ചുള്ള സീൻ ആയിരുന്നു എടുത്തിരുന്നത്. അതുകണ്ട നിൽക്കുമ്പോൾ ഷൂട്ടിങ് ക്രൂവിൽ ഉണ്ടായിരുന്ന ഒരാൾ സംവിധായകൻ വിളിക്കുന്നു എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി.

എന്നെ കണ്ടപ്പോൾ ഫാസിൽ സാർ ‘‘ആഹാ, നീ കൊള്ളാമല്ലോ’’ എന്നു പറഞ്ഞു. അഭിനയിക്കാൻ ഒരു വേഷം തരാമോ എന്നു ഞാൻ ചോദിച്ചു. നാളെ ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ വരാൻ അദ്ദേഹം പറഞ്ഞു. അന്നു വിജയ്നെയും ശാലിനിയെയും പരിചയപ്പെട്ടാണ് മടങ്ങിയത്.

പിറ്റേന്ന്, സാർ പറഞ്ഞ സ്ഥലത്ത് എത്തി. വിജയ്ക്കൊപ്പം ഒരു പാട്ട് സീനിലും കുറച്ച് കോളജ് രംഗങ്ങളിലും അഭിനയിക്കാൻ കഴിഞ്ഞു.

മറക്കാനാവാത്ത അനുഭവം

ഇപ്പോൾ ഓർക്കുമ്പോൾ തമാശയാണ്. പക്ഷേ, അന്ന് വളരെ ടെൻഷനടിച്ച ദിവസവും. അന്ന്, ജോലിയുടെ ആവശ്യത്തിന് ഞാൻ എറണാകുളത്ത് എത്തി. ഇത് അറിയിക്കാൻ ബൂത്തിൽ നിന്നു വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെ ഭയങ്കര കരച്ചിലും ബഹളവും. ഞാൻ വീട്ടിൽ നിന്നു പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നത്രെ.

ansil-2

‘‘അൻസിലിന് ഒരു അപകടം സംഭവിച്ചു. ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നു’’ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഞാൻ വേഗം വീട്ടിൽ തിരിച്ചെത്തി. പിറ്റേന്ന് വാപ്പ പോയി ഒരു മൊബൈൽ ഫോൺ വാങ്ങിത്തന്നു. ‘‘നിന്നെ എപ്പോള്‍  വിളിച്ചാലും കിട്ടണം എന്നും പറഞ്ഞു.

കുടുംബം

റജീന എന്നാണ് ഭാര്യയുടെ പേര്. ഇരട്ടകളായ ഇഷാനും, റഹ്മയുമാണ് മക്കൾ. വാപ്പയുടെ പേര് അബ്ദുൾ റഹ്മാൻ, ഉമ്മ നസീമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com