ADVERTISEMENT

സീരിയൽ രംഗത്തു നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുന്നതായി നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണമാണ് തീരുമാനമെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ താരം പറഞ്ഞു.

മൂന്നു മാസം ഗർഭിണിയാണ് താരം. തുർച്ചയായ പരിശോധനകള്‍ ഇനി ആവശ്യമുണ്ട്. ‘‘സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എങ്കിലും മാറിനിൽക്കാതെ പറ്റില്ല.’’– അമ്പിളി പറഞ്ഞു.

‘മഴവിൽ മനോരമ’യിലെ ‘സ്ത്രീപദം’ എന്ന സീരിയലിൽ പ്രീതി എന്ന കഥാപാത്രത്തെയാണ് അമ്പിളിദേവി അവതരിപ്പിക്കുന്നത്. തനിക്കു പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അമ്പിളി പറഞ്ഞു.

സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനും നന്ദി അറിയിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ജനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com