ADVERTISEMENT

സീരിയൽ താരം ദീപൻ മുരളിക്ക് ജന്മദിനാശംസ നേർന്ന് സുഹൃത്തും നടിയുമായ അർച്ചന സുശീലൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കോർത്തൊരുക്കിയ വിഡിയോ പങ്കുവച്ചാണ് അർച്ചന ആശംസ അറിയിച്ചത്. ജൂലൈ 15 ന് ആയിരുന്നു ദീപന്റെ ജന്മദിനം.

‘‘എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകൾ. നീ എന്റെ ജീവിതത്തിന്റെ ഭാഗമായതിൽ വളരെ സന്തോഷമുണ്ട്’’– അർച്ചന കുറിച്ചു. അടുത്ത സുഹൃത്തുക്കളായ ഇവർ മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു.

‘മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തിലൂടെയാണ് അർച്ചന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലൂടെ ദീപനും നിരവധി ആരാധകരെ സ്വന്തമാക്കി. അവതാരകനായും തിളങ്ങിയിട്ടുണ്ട്. 

തന്റെ ആദ്യ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദീപൻ. ഭാര്യ മായയുടെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com