ജിമ്മിലെ പുതിയ പങ്കാളികളാണ് ദീപിക പദുകോണും ഇഷ കോപ്പിക്കറും. ദീപികയുമൊത്ത് ജിമ്മിലുള്ള ഒരു സെൽഫി ഇഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ദീപികയോട് ഒപ്പമുള്ള വർക്കൗട്ട് സമയം എന്നായിരുന്നു ചിത്രത്തിനൊപ്പം ഇഷ കുറിച്ചത്. എന്നാൽ ഇതിനൊപ്പമുള്ള ഹാഷ്ടാഗുകളില്‍ നോമേക്കപ്പ് എന്നും ഉൾപ്പെടുത്തിയിരുന്നു. ഇതിലാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്.
ദീപിക മേക്കപ്പ് ഇല്ലെങ്കിലും സുന്ദരിയാണ് എന്നാണ് ആരാധകരുടെ പക്ഷം. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമന്റുകളാണ് കൂടുതലും. മംഗളൂരുവിലെ പെണ്‍കുട്ടികള്‍ സുന്ദരികളാണ് എന്ന അർഥം വരുന്ന #mangloreansareprettygirls എന്ന ഹാഷ് ടാഗും ഇഷ ഉപയോഗിച്ചിരുന്നു. ഇതും സോഷ്യൽ ലോകം ആഘോഷമാക്കി.
മംഗളൂരുവിൽ നിന്ന് കുടിയേറി മുംബൈയിൽ താമസമാക്കിയവരാണ് ഇഷ കോപ്പിക്കറിന്റെ കുടുംബം. കർണാടകയിലാണ് ദീപിക വളർന്നത്.
ഫിറ്റ്നസ് നിലനിർത്താൻ കഠിനമായി വർക്കൗട്ട് ചെയ്യുന്ന കൂട്ടത്തിലാണ് ദീപിക. ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ താരം മുൻപ് പങ്കുവച്ചിട്ടുണ്ട്.