ADVERTISEMENT

പോണ്‍ സിനിമകളിലെ അഭിനയത്തിലൂടെ നേടിയത് 12,000 ഡോളർ (ഏകദേശം 8.5 ലക്ഷം രൂപ) മാത്രമാണ് എന്നു വെളിപ്പെടുത്തി ലോകപ്രശസ്ത പോൺ താരം മിയ ഖലീഫ. ഒരു അഭിമുഖത്തിനിടയിലാണ് പോൺ വ്യവസായത്തിലൂടെ താൻ കോടികൾ ഉണ്ടാക്കി എന്ന പ്രചാരണം തെറ്റാണെന്ന് താരം തുറന്നു പറഞ്ഞത്.

2014–2015 കാലഘട്ടത്തിൽ മുന്നു മാസമാണ് മിയ ഖലീഫ പോൺ സിനിമകളിൽ അഭിനയിച്ചത്. ‘‘12,000 ഡോളറാണ് എനിക്ക് ഇക്കാലയളവില്‍  ലഭിച്ചത്. വേറെയും പല കാര്യങ്ങളിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഞാനിപ്പോഴും അഭിനയിക്കുന്നു എന്നതാണ് ഇതിലൊന്ന്. ഞാൻ ഇൻഡസ്ട്രി വിട്ടിട്ട് അഞ്ചു വർഷമായി.’’– മിയ ഖലീഫ പറഞ്ഞു.  

Mia-Khalifa-3-JPG
കാമുകൻ റോബർട്ടിനൊപ്പം

ഭീകരസംഘടനയായ ഐഎസ്എസിന്റെ ഭീഷണിയെത്തുടർന്നാണ് താരം അഭിനയം നിർത്തിയത്. ഇതിനുശേഷമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ എണ്ണം വർധിച്ചതെന്നും പിന്നീട്, ഒരു ജോലി കണ്ടെത്താൻ വിഷമിച്ചതായും മിയ പറയുന്നു. ഇപ്പോൾ ഒരു സ്പോർടസ് കമന്റേറ്ററായി ജോലി ചെയ്യുകയാണ്. കാമുകൻ റോബർട്ട് സാന്റിനൊപ്പം ചിക്കാഗോയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com