ADVERTISEMENT

നോക്കിനിൽക്കെ വളരും കുഞ്ഞുങ്ങൾ. മക്കൾ വലുതാവുന്നതിനൊപ്പം കുഞ്ഞുടുപ്പുകൾ ചെറുതാവുകയും ചെയ്യും. പൊടിക്കുഞ്ഞുങ്ങൾ മുതൽ വലിയ കുട്ടികൾ വരെ ഇതാണു സ്ഥിതി. പഴയ ഉടുപ്പുകളൊക്കെ കെട്ടിപ്പൂട്ടിവച്ചാൽ സ്ഥലനഷ്ടം മാത്രമല്ല, ആ വസ്ത്രത്തിന്റെ സാധ്യതകൾ കൂടിയാണ് പാഴാകുന്നത്. കുട്ടികളുടെ വസ്ത്രങ്ങൾ ഇതുപോലെ വെറുതെയിരുന്നു നശിച്ചുപോകാതെ, അവയ്ക്കു നൽകാം രണ്ടാം ജന്മം.

 പകുത്തു നൽകാം

അലമാരയിലെ കുട്ടിവസ്ത്രക്കെട്ടെടുത്ത് ആദ്യമൊന്നു പരിശോധിക്കാം. കുറെച്ചേറെയെങ്കിലും വീണ്ടും ഉപയോഗിക്കാവുന്നതാണല്ലോ. ആവശ്യമുള്ളവർക്ക് ആ വസ്ത്രം നൽകാം. ഏറ്റവും മികച്ച വസ്ത്രങ്ങൾ ഉപയോഗിക്കാവുന്നവരിലേക്ക് എത്തിക്കാം. ഒരുപക്ഷേ ചില വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഓർമകളുണ്ടാകും, അങ്ങനെയുള്ളവ സൂക്ഷിച്ചുവയ്ക്കാം. പക്ഷേ അതു പത്തിൽതാഴെ മതി. ഇനിയും ചില വസ്ത്രങ്ങളുടെ ഭംഗി കണ്ട് മാറ്റിവയ്ക്കാൻ തോന്നുന്നുണ്ടെങ്കിൽ മനസ്സ് നിയന്ത്രിക്കുക.

 ടോട് ബാഗ്

കുട്ടികളുടെ ടീഷർട്ട് ഉപയോഗിച്ച് നല്ല കോട്ടൺ ടോട് ബാഗുകൾ ഒരുക്കാം. കത്രികയും അൽപം ഭാവനയും മാത്രം മതി. ഇതിനുള്ള യുട്യൂബ് ട്യൂട്ടോറിയലുകൾ മാതൃകയാക്കാം. ബാഗ് തയാറായാൽ മക്കൾക്കൊപ്പമിരുന്ന് അൽപം വിക്രിയകളുമാകാം. പെയിന്റ് ചെയ്തും ചെറിയ ആക്സസറികൾ തുന്നിപ്പിടിപ്പിച്ചും ബാഗ് മനോഹരമാക്കാം.

 ബെഡ് കവർ

തുന്നൽ ഇഷ്ടമാണെങ്കിൽ പഴയ വസ്ത്രങ്ങളുപയോഗിച്ച് ബെഡ് കവർ തയാറാക്കാം. അൽപം സെന്റിമെന്റ്സ് കൂടി ഇഴയിട്ടു തുന്നിയെടുക്കുന്ന ക്വിൽറ്റ് ഏറെ മനോഹരമാവുകയും ചെയ്യും. കുട്ടികളുടെ ടീഷർട്ട്, മറ്റ് വ്ത്രങ്ങൾ എന്നിവ ഇതിനുപയോഗിക്കാം. വസ്ത്രങ്ങളിൽ ഗ്രാഫിക്സ് അല്ലെങ്കിൽ പ്രിന്റുകൾ ചേരുന്നതാണെങ്കിൽ നല്ലത്. വസ്ത്രങ്ങൾ കഴുകി ഉണക്കിയശേഷം സമചതുരാകൃതിയിൽ മുറിച്ചെടുക്കാം. ശേഷം ക്വിൽറ്റിലേക്ക് തുന്നിച്ചേർക്കാം.

 ക്ലീനിങ് ടവ്വൽ

reuse

കിച്ചണിലെ പേപ്പർ ടവ്വലുകൾ മാറ്റാം. പഴന്തുണിക്കെട്ടിലെ ഉപയോഗയോഗ്യമല്ലാത്ത തുണിത്തരങ്ങൾ ക്ലീനിങ് ആവശ്യങ്ങൾക്ക് എടുക്കാം. തുടയ്ക്കാനും കഴുകിയുണക്കാനും കോട്ടൺതുണികൾ അനുയോജ്യം. പോളിയെസ്റ്റർ വസ്ത്രങ്ങള്‍ വെട്ടിയൊതുക്കിയാൽ പൊടിതട്ടാനും ഉപയോഗിക്കാം.

മുടിയുണക്കാം

ടീഷർട്ടുകൾ മുടിയുണക്കാൻ മികച്ചതാണ്. ഹെയർ ഡ്രയിങ് റാപ് ആയി ഇവ ഉപയോഗപ്പെടുത്താം. ടീഷർട്ടിന്റെ ഒരുഭാഗം വെട്ടിമാറ്റേണ്ട. കഴുത്തിലൂടെ തലമുടിയിലേക്ക് ചേർത്തെടുത്ത് ചുറ്റിവയ്ക്കാം. ബാത്ത് ടവ്വൽ മുടിയിൽ കെട്ടിവയ്ക്കുന്നതിനേക്കാൾ സൗകര്യപ്രദമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com