sections
MORE

ആധുനിക ഇന്ത്യന്‍ പ്രണയം അടയാളപ്പെടുത്തി ഹൗസ് ഓഫ് പട്ടൗഡിയുടെ ‘സ്റ്റോറീസ് ഓഫ് ലവ്’

house-of-Pataudi-featuring-stories-of-love-couple-hitha-and-boris
SHARE

പുതിയ കാലത്തും പ്രണയത്തിന്റെ നിറച്ചാര്‍ത്തുകള്‍ക്ക് പകിട്ട് കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുകയാണ് എത്‌നിക് ഫാഷന്‍ ബ്രാന്‍ഡായ ‘ഹൗസ് ഓഫ് പട്ടൗഡി’ അവതരിപ്പിക്കുന്ന സ്റ്റോറീസ് ഓഫ് ലൗവ് പരമ്പര. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ സഹ ഉടമസ്ഥതയിലുള്ള ‘ഹൗസ് ഓഫ് പട്ടൗഡി’യും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘മിന്ത്ര’യും എക്‌സീഡ് എന്റര്‍ടൈന്‍മെന്റും ചേർന്നു അവതരിപ്പിച്ച ആദ്യപ്രണയ കഥ 8 മില്യനില്‍ അധികം കാഴ്ചക്കാരെയാണ് ഇതുവരെ നേടിയത്. 

ആധുനിക ഇന്ത്യന്‍ പ്രണയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പരമ്പരയിലെ ആദ്യ വിഡിയോയിൽ യുവ പ്രണയജോഡികളായ ഹിതയെയും ബോറിസിനെയുമാണ് അവതരിപ്പിച്ചത്. കൊച്ചി സ്വദേശികളായ ഇവരുടെ പ്രണയം മലയാളത്തനിമയുടെ അകമ്പടിയോടെ ആണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. പതിഞ്ഞ വയലിന്‍ നാദത്തിന്റെ അകമ്പടിയോടെ ഹിതയും ബോറിസും തങ്ങളുടെ പ്രണയത്തെക്കുറിച്ച് വാചാലരാകുമ്പോള്‍, കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയും കുളിരുള്ള മഴയും പുഴയും തോണിക്കാരനും വള്ളവും വലയും എന്തിനേറെ, മൊഹബ്ബത്തിന്റെ മണമുള്ള ചൂടന്‍ സുലൈമാനി വരെ പശ്ചാത്തലമായി അണി നിരക്കുന്നു. 

ഹൃദ്യമായ ഈ ലൗവ് സ്റ്റോറി വിഡിയോ കണ്ടവർ, തങ്ങളുടെ പ്രിയപ്പെട്ടവരെ ടാഗ് ചെയ്തും ഷെയർ ചെയ്തും കൈമാറിയതോടെ വൈറലായി മാറി. ഇതോടെ ഫീച്ചർ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രണയകഥകൾ ഹൗസ് ഓഫ് പട്ടൗഡിയെ തേടിയെത്തി. മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ പ്രണയകഥകള്‍ തേടാന്‍ ഒരുങ്ങുകയാണ് ഹൗസ് ഓഫ് പട്ടൗഡ‍ി.

പ്രണയകഥകള്‍ പങ്കുവയ്ക്കാനുള്ളതാണ് എന്ന സന്ദേശമാണ് ഈ വിഡിയോ പരമ്പരയിലൂടെ ഹൗസ് ഓഫ് പട്ടൗഡി നൽകുന്നത്. രാധയും കൃഷ്ണനും ലൈലയും മജ്‌നുവും റോമിയോയും ജൂലിയറ്റും ഇങ്ങേത്തലയ്ക്കല്‍ കാഞ്ചനമാലയും മൊയ്ദീനും വരെ. കാലദേശങ്ങള്‍ക്കതീതമായി നാം പാടി പറഞ്ഞ പ്രണയകഥകള്‍ നിരവധിയാണ്. മഹത്തായ പ്രണയങ്ങളൊക്കെ അങ്ങനെയായിരുന്നു. അവ കാലത്തെയും മനുഷ്യരെയും അതിജീവിച്ചു. അതിന്റെ നനുത്ത നോവുള്ള കഥകള്‍ നാം എക്കാലവും ഉറക്കെ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഇതിന്റെ പിന്തുര്‍ച്ചയാണ് പ്രണയകഥകളിലൂടെ പറയുന്നത്.

മിന്ത്ര ലോയല്‍റ്റി പ്രോഗ്രാമായ ‘മിന്ത്ര ഇന്‍സൈഡേഴ്‌സ്’ അംഗങ്ങളില്‍ നിന്നാണ് പ്രണയകഥകള്‍ ലോകത്തോടു വിളിച്ചു പറയാനുള്ള ജോടികളെ കണ്ടെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA