ADVERTISEMENT

താടി അത്ര നിസ്സാരക്കാരനല്ല. നല്ല കൊമ്പന്‍ കട്ടി മീശകൾ തരംഗമായിരുന്ന കാലം മാറി. താടികൾ സ്റ്റൈല്‍ ലോകത്ത് തരംഗമായി മാറിയിട്ട് കുറച്ചു നാളുകളായി. ക്ലീൻ ഷേവ് ചെയ്ത സുന്ദരക്കുട്ടപ്പന്മാരാൽ നിറഞ്ഞ ടൗണുകളും ബസ് സ്റ്റാൻഡുകളും ഞൊടിയിടയിൽ താടി വെച്ച ഫ്രീക്കൻമാർക്കു വഴിമാറി. ദുൽഖർ സല്‍മാനും നിവൻ പോളിയും ടൊവീനോയും താടിയിൽ മാസായി കയ്യടി നേടിയതോടെ താടി തരംഗമായി.

പലതരം താടി സ്റ്റൈലുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. യുവാക്കൾക്ക് താടികളോടുള്ള താൽപര്യം വർധിച്ചപ്പോൾ ട്രിമ്മറുകളുടെ പ്രാധാന്യവും വർധിച്ചു. ഒരു ട്രിമ്മർ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. താടിയുടെ നീളം, ആഴം, ആകർഷണത്വം എന്നിവ നിലനിർത്താന്‍ സാധിക്കുന്നതും ഗുണമേന്മയുള്ളതും ആയിരിക്കണം ട്രിമ്മർ. സവിശേഷ കോംബോ ലോക്ക് ഫങ്ഷനോടു കൂടിയതും യുഎസ്ബി ചാർജിങ്ങ് സാധ്യമായതുമായ Havells BT5100C Beard Trimmer ഇങ്ങനെയുള്ളതാണ്. ആരുടെയും സഹായമില്ലാതെ വ്യത്യസ്തമായ സ്റ്റൈലുകളിൽ താടി ഒരുക്കാൻ 9 രീതിയിൽ ട്രിമ്മറിന്റെ നീളം ക്രമീകരിക്കാം. മിതമായ വിലയ്ക്ക് ഈ ട്രിമ്മർ സ്വന്തമാക്കാം. സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട താടി സ്റ്റൈലുകളുണ്ട്. എന്നാൽ ഈ പേരുകൾ നമ്മുടെ നാട്ടിൽ അത്ര പ്രശസ്തമല്ല. സലൂണുകളിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ചിത്രമോ, താരങ്ങളുടെ പേരു പറഞ്ഞ് സമാനമായ താടി വെട്ടി ഒതുക്കുന്നതാണ് രീതി. തരംഗമായ ചില താടി സ്റ്റൈലുകളും അവയുടെ പേരും സവിശേഷതകളും ഇതാ.

ഗോട്ടി 

goatee-beard

വളരെ സിംപിളായ താടി സ്റ്റൈലാണ് ഗോട്ടി. സർക്കിള്‍ ബിയേഡ് സ്റ്റൈൽ എന്നും അറിയപ്പെടുന്നു. മീശ താഴേക്കു നീട്ടി താടിയുമായി ബന്ധപ്പിക്കും. മുട്ടനാടിന്റെ താടിയുമായി രൂപസാദൃശ്യമുണ്ട്. കേരളത്തില്‍ കളിയാക്കാനായി ഊശാന്‍ താടി എന്നും വിളിക്കാറുണ്ട്. ഗേട്ടി സ്റ്റൈലിന് ധാരാളം വകഭേദങ്ങളുണ്ട്. താഴേക്കു നീട്ടി വളർത്തിയാൽ അത് എക്സ്റ്റൻഷൻ ഗോട്ടി എന്നറിയപ്പെടും. 

ചിൻ സ്ട്രാപ് സ്റ്റൈൽ

chin-strap-style

ഫേഷ്യൽ ഹെയർ‌ സ്റ്റൈൽ എന്ന പേരിലും ചിൻ സ്ട്രാപ് പ്രസിദ്ധമാണ്. സിംപിളും വളരെ എഫക്ടീവുമാണ് സ്ട്രാപ് സ്റ്റൈൽ. മുഖത്തിന്റെ അരികിൽ മാത്രം താടി നിർത്തി ഇത് കൃതാവുമായി ബന്ധിപ്പിക്കുന്നതാണ് രീതി. ബാക്കിയെല്ലാം ഷേവ് ചെയ്തു കളയും. മീശ വയ്ക്കാനിഷ്ടമില്ലാത്തവർക്ക് ഈ സ്റ്റൈൽ പരീക്ഷിക്കാം. സ്ട്രാപിലേക്ക് മീശ ബന്ധിപ്പിക്കുന്ന സ്റ്റൈലുകളും നിലവിലുണ്ട്.

വാൻ ഡെക്ക്

havells-onam-personal-grooming-beard-style

പവർഫുൾ ലുക്കിന് ഉചിതമാണ് വാൻ ഡെക് സ്റ്റൈൽ. 17–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരന്‍ ആന്റണി വാൻ ഡെക്കിന്റെ പേരാണ് ഈ സ്റ്റൈലിനു നൽകിയിരിക്കുന്നത്. ഗോട്ടീ സ്റ്റൈലിൽ താടിയും മീശയും ബന്ധിപ്പിക്കുന്നത് ഒഴിവാക്കിയാൽ വാൻ ഡെക്ക് റെഡി. 

havellstrimmer

പ്രഫഷനൽ സ്റ്റൈൽ

പ്രഫഷനൽ മേഖലയിൽ‌ ജോലി ചെയ്യുന്നവർ കൂടുതലായും തിരഞ്ഞെടുക്കുന്ന സ്റ്റൈൽ. താടി നന്നായി ട്രിം ചെയ്ത് ഒതുക്കി നിർത്തും. ലൈനിൽ ഷേവ് ചെയ്ത് ഒരു ബോർഡർ നിലനിർത്തണം. ഒരു ജെൻഡിൽ ലുക്ക് ലഭിക്കും എന്നതാണ് ഈ സ്റ്റൈലിന്റെ പ്രത്യേകത. 

proffesional-beard

ലോങ് ബിയേർഡ് സ്റ്റൈൽ

ഇടത്തരം നീളത്തിൽ കട്ട താടി വയ്ക്കുന്ന സ്റ്റൈൽ. മോഡലിങ്ങിന് താൽപര്യമുള്ളവർക്കും മധ്യവയസകർക്ക് കൂടുതൽ അനുയോജ്യം. ഒരേ ലൈനില്‍ ഒന്നിച്ച് താടി നിൽക്കുമ്പോൾ ഒരു ആനചന്തം കാണാം. എന്നാൽ നല്ല താടി വളർച്ചയും പരിചരണത്തിന് സമയം കണ്ടെത്താനും സാധിക്കണം. 

long-beard-style

മൊസ്റ്റാഷ് ബിയേർഡ് സ്റ്റൈൽ

ലോങ് ബിയേർഡ് സ്റ്റൈലിനൊപ്പം മീശയും നീട്ടി വളർത്തുന്ന രീതിയാണിത്. ഗോട്ടി സ്റ്റേലിന്റെ കട്ട രൂപമായും വിശേഷിപ്പിക്കാം. കലിപ്പ് ലുക്കിന് അനുയോജ്യമാണ് മൊസ്റ്റാഷ് ബിയേർഡ് സ്റ്റൈൽ.

താടി ഉണ്ടെങ്കിൽ അതിനെ അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്ത് സ്റ്റൈലിഷ് ആയി നടക്കാം. ചില ഉപകരണങ്ങള്‍ കയ്യിലുണ്ടാകണം എന്നു മാത്രം. ഏറ്റവും പ്രാധാന്യം ട്രിമ്മറുകൾക്കാണ്. താടി മറ്റൊരാളുടെ സഹായമില്ലാതെ, ആഗ്രഹിക്കുന്ന രീതിയിൽ ചുരുക്കാനും ഒരുക്കാന‍ും സാധിക്കും. ഗുണമേന്മയുള്ള മികച്ച ട്രിമ്മറുകൾ വേണം ഉപയോഗിക്കാൻ. കാര്യക്ഷമതയിലും ഗുണമേന്മയിലും മികവ് പുലർത്തുന്നതാണ് ഹവൽസിന്റെ BT5100C ബിയേർഡ് ട്രിമ്മറുകള്‍. അതിവേഗം ചാർജ് ചെയ്യാനും വൃത്തിയാക്കാനും സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി സലൂണില്‍ പോയി പണം കളയേണ്ട. ഇഷ്ടമുള്ള സ്റ്റൈലിൽ സ്വയം താടിയൊരുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com