ADVERTISEMENT

ഓണം ഇങ്ങെത്തി. ഇനി ഷോപ്പിങ്ങിന്റെ നാളുകളാണ്. ഓഫറുകളും സമ്മാനങ്ങളുമായി ഓണം ഷോപ്പിങ് ആകർഷകമാക്കാൻ സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എത്ര കണക്കു കൂട്ടലുകൾ നടത്തിയാലും ഷോപ്പിങ് ഒരു തലവേദനയാണ്. ഓണത്തിനാണെങ്കിൽ പറയുകയും വേണ്ട. വസ്ത്രങ്ങൾ, പലചരക്കു സാധനങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിങ്ങനെ വാങ്ങാനുള്ള സാധനങ്ങളുടെ ഒരു നീളൻ പട്ടിക കാണും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഷോപ്പിങ് അനായാസവും ആകർഷകവുമാക്കാം. 

ഓണത്തിന് വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ;

∙ കൃത്യമായ  ബജറ്റ് അതിനായി മാറ്റിവയ്ക്കണം. അതിനനുസരിച്ച് വസ്ത്രം വാങ്ങുന്നതാണ് എളുപ്പം. 

∙ തുണിയുടെ ക്വാളിറ്റി ശ്രദ്ധിക്കാം.ക്വാളിറ്റിയും വിലയും പരസ്പരം ചേരുന്നുണ്ടെന്നു ഉറപ്പാക്കിയ ശേഷം സാധനം വാങ്ങണം

∙ ട്രയൽ നോക്കിയ ശേഷം കറക്ട് അളവിലുള്ള വസ്ത്രം വാങ്ങാം. 

∙ ഓരോ ബ്രാൻഡിനും ഓരോ  പ്രത്യേകയും ചിലപ്പോൾ അളവുകളിൽ വ്യത്യാസവുമുണ്ടാകും . അതേ കുറിച്ച് ധാരണയോടെ വാങ്ങുന്നതാണ് നല്ലത്. 

∙കാലാവസ്ഥയ്ക്ക് ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കാം.  പൂർണ സംതൃപ്തി ലഭിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. പകുതി ഇഷ്ടത്തോടെ  തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ നമുക്ക് പെട്ടെന്ന് മടുക്കും. 

∙ ചർമത്തിന് ഇണങ്ങുന്ന നിറം  തിരഞ്ഞെടുക്കുക

∙ ∙ നിറങ്ങൾ  തിരഞ്ഞെടുക്കുമ്പോൾ സാഹചര്യവും കണക്കിലെടുക്കാം. മൂഡിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നല്ലേ.. ആഘോഷങ്ങൾക്ക് വേണ്ടി വസ്ത്രം വാങ്ങുമ്പോൾ അതും പരിഗണിക്കാം

∙ ട്രെൻഡിനെ കുറിച്ച് അറിഞ്ഞ ശേഷം അതനുസരിച്ച് വസ്ത്രം വാങ്ങുക

∙സ്റ്റിച്ചിങ്ങും ഡിസൈനും  നമുക്ക് ചേരുന്നുണ്ടോ എന്നു നോക്കണം.  നമ്മുടെ ശരീരത്തിന്റെ നീളവും തടിയുമെല്ലാം വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കാം

∙  ഉപയോഗിക്കുന്നയാൾക്ക് കംഫർട്ടബിൾ ആണോ എന്നതാണ് ഏറ്റവും പ്രധാനം. അത്തരം വസ്ത്രങ്ങൾ നോക്കി വാങ്ങാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com