ADVERTISEMENT

കട്ടത്താടി വച്ച് ഫ്രീക്ക് ലുക്കിൽ ബൈക്കിൽ കോളജിൽ ചെന്നിറങ്ങുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ? നല്ല നീളൻ താടിയുള്ളവരെ കാണുമ്പോൾ ഇവര്‍ക്കിതെങ്ങനെ സാധിച്ചു എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ടോ? അതെ താടി ഒരു സ്വപ്നമാണ്. കേരളത്തിലെ യുവാക്കൾ ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നം. എന്നാൽ സ്വപ്നം കണ്ടതുകൊണ്ട് മാത്രം കാര്യമില്ല. താടി വളർത്തണം. താടി വളർത്താൻ തുടങ്ങിയോ എന്നാൽ സിംപിളും പവർഫുള്ളുമായ ചില ടിപ്സ് ഉണ്ട്. 

ക്ഷമ വേണം

check-face

സാമാന്യം നല്ലൊരു താടി വളരാൻ കാത്തിരുന്നേ തീരൂ. പലരിലും വളർച്ചാ വേഗം വ്യത്യാസമാണ്. എങ്കിലും ശരാശരി 9 ആഴ്ചകള്‍ വരെ വേണ്ടിവരും കട്ടത്താടി വരാൻ. ഇനി നീളൻ താടിയാണ് ലക്ഷ്യമെങ്കിൽ വർഷങ്ങൾ വരെ നീളാം. 

അതിനാൽ ക്ഷമ ഒരു പ്രധാന ഘടകമാണ് വളര്‍ത്താൻ തീരുമാനിച്ചാൽ ക്ഷമയോടെ മുന്നോട്ടു പോവുക. താടിക്കു വേണ്ടി തടസ്സങ്ങൾ നേരിടാനും മറികടക്കാനും പഠിക്കണം. ഈ സാഹചര്യങ്ങളിൽ രോമ വളർച്ചയുടെ വേഗവും രീതിയും മനസ്സിലാക്കാം. ഭാവിയിൽ താടി പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ ഇത് സഹായകമാവും.

മുഖം അറിയണം

understand-your-face

ചർമത്തിന്റെ സ്വഭാവം, മുഖത്തിന്റെ ആകൃതി എന്നിവ മനസ്സിലാക്കി ഉചിതമായി സ്റ്റൈൽ തിരഞ്ഞെടുക്കുക. ഇതിനുശേഷം താടി വളരുന്ന മുറയ്ക്ക് ട്രിം ചെയ്ത് ഒരുക്കുക. താടി വളർത്താൻ തുടങ്ങുന്നവർക്ക് ഓവൽ ആകൃതിയിലുള്ള ട്രിമ്മിങ് ആണു വിദഗ്ദർ നിർദേശിക്കുന്നത്.

രേമം വളരുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. നന്നായി മുഖം കഴുകിയും ചർമം ശുചിത്വം ഉറപ്പാക്കിയും മുന്നോട്ടു പോവുക. തുടക്കം അസ്വസ്ഥത പതിവാണെങ്കിലും സഹിക്കാനാവാത്ത അവസ്ഥ വന്നാൽ ത്വക്കിന്റെ ഡോക്ടറുടെ സേവനം തേടുക.

കഴുകാൻ മറക്കല്ലേ

wash-face

താടി വളരും തോറും ശ്രദ്ധ കൂടുതൽ നൽകണം. യാത്രകൾ കഴിഞ്ഞു വരുമ്പോൾ പൊടിപടലങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ടാകും. ഇത് അപ്പോൾ തന്നെ കഴുകണം. ചിലർ മറക്കുകയോ മടി പിടിച്ച് ഇരിക്കുകയോ ചെയ്യാം. ഇത് അലർജി വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. താടിയുടെ മൃദുത്വം നഷ്ടപ്പെടാനും പൊട്ടിപ്പോകാനും ഇത് കാരണമാകും. അതിനാൽ കഴുകാൻ ഒരിക്കുലം മറക്കരുത്.

സൂക്ഷിച്ച് വേണം

washing-beard

താടി വളർന്നു തുടങ്ങിയാൽ പതിയെ വേണം മുഖം കഴുകാൻ. തലയിൽ സോപ്പിട്ട് പതപ്പിക്കുന്ന രീതി താടിയിൽ വേണ്ട. വീര്യം കുറഞ്ഞ ഷാംപുവോ കണ്ടീഷനറോ ഉപയോഗിച്ച് സാവധാനം നന്നായി കഴുകണം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ സമയമെടുത്ത് കഴുകി വൃത്തിയാക്കണം.

ട്രിമ്മിങ് 

havells-BT5100c

വളരെയധികം ശ്രദ്ധയോടെ വേണം മുഖത്തിന് അനുയോജ്യമായ സ്റ്റൈലിൽ ട്രിം ചെയ്യേണ്ടത്. അതിനാൽ മികച്ച ഗുണനിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക. നല്ല ഇഴകളുള്ള ചീപ്പ് ഉപയോഗിച്ചു വേണം താടി ചീകേണ്ടത്. അതുപോലെ മികച്ചതും അനായാസം പ്രവർത്തിപ്പിക്കാവുന്നതും കൂടുതൽ നേരം ചാർജ് നിൽക്കുന്നതുമായ ട്രിമ്മർ ഉപയോഗിക്കണം. യുണീക് ലോക്ക് ഫങ്ഷനും യുഎസ്ബി ചാർജിങ്ങും ഉള്ള Havells BT5100C Beard Trimmer ഇതിന് അനുയോജ്യമാണ്.

കൃതാവും മീശയും 

beard-style

മീശയും കൃതാവും നിലനിർത്തിയുള്ള സ്റ്റൈലാണ് പിന്തുടരുന്നതെങ്കിൽ ഇവയ്ക്ക് തുല്യമായ പരിഗണന നൽകണം. താടി കഴുകുന്നതിലും മസാജ് ചെയ്യുന്നതിലും മീശയും കൃതാവും ഉൾപ്പെടുത്തുക. താടിയുെട ആകൃതിയും പൂർണതയും കൃതാവിന്റെയും മീശയുടെയും  ബന്ധപ്പെട്ടിരിക്കുന്നു. മീശയും കൃതാവും ശ്രദ്ധിക്കാതെ താടി വളർത്തുന്നത് മുഖത്തിന്റെ വൃത്തി നഷ്ടമാക്കും. അതിനാൽ തുടക്കം മുതലേ ഇക്കാര്യം ശ്രദ്ധിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com