ADVERTISEMENT

താടി ചെറുപ്പക്കാർക്കിടയിൽ തരംഗമായതോടെ ട്രിമ്മറുകളുടെ പ്രാധാന്യവും വർധിച്ചു. മറ്റാരുടെയും സഹായമില്ലാതെ, അതിവേഗം താടി ഒരുക്കാന്‍ ട്രിമ്മർ ഉപയോഗിക്കുന്നതു വഴി സാധിക്കും. സമയം ലാഭിക്കുന്നതിനൊപ്പം നല്ല സ്റ്റൈലായി താടി ഒരുക്കാം. താടി ഒരുക്കാനുള്ള എളുപ്പ വഴി ആണെങ്കിലും ട്രിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ട്രിമ്മർ ഉപയോഗിക്കുമെങ്കിലും ഇക്കാര്യങ്ങളിൽ പലരും ശ്രദ്ധ ചെലുത്താറില്ല. ട്രിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

വേണം മികച്ച ട്രിമ്മർ

Havells-BT5200c

മികച്ച ട്രിമ്മറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗുണമേന്മ, സാങ്കേതിക വിദ്യ എന്നിവയ്ക്ക് മുൻഗണന നൽകണം. ഏതു താടിയും ഷാർപ്പും സ്റ്റൈലിഷുമായി ട്രിം ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള മികച്ച ട്രിമ്മറുകൾ വിപണിയിലുണ്ട്. ഇതിന് ഉദാഹരണമാണ് Lion Cord ആൻഡ് Cordless സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന Havells BT5200C Trimmer. മികച്ച രീതീയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ട്രിമ്മർ അനായാസം ഉപയോഗിക്കാനാവും. മുഖത്ത് ഉപയോഗിക്കുന്നതിനാൽ ട്രിമ്മറുകളുടെ കാര്യത്തിൽ മികവിന് പ്രാധാന്യം നൽകുന്നതാണ് സുരക്ഷിതത്വം. കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഗുണമേന്മ ഉറപ്പുവരുത്തണം.

വൃത്തിയാക്കൽ നിർബന്ധം

trimmer-2

ഉപയോഗിച്ചു കഴിഞ്ഞാൽ ട്രിമ്മർ അങ്ങനെ തന്നെ വച്ചു പോകുന്നവരുണ്ട്. താടി രോമങ്ങള്‍ അതിൽ തന്നെയിരിക്കും. അടുത്ത തവണ ഉപയോഗിക്കാൻ എടുക്കുമ്പോഴായിരിക്കും വൃത്തിയാക്കുക. ഇത് വളരെ അനാരോഗ്യകരമായ പ്രവണതയാണ്. ഏതാനും ദിവസം രോമങ്ങൾ കുടുങ്ങി ഇരിക്കുന്നതോടെ സൂക്ഷ്മജീവികളുടെ പ്രവർത്തനം നടക്കുകയും ഇത് പിന്നീട് ഉപയോഗിക്കുമ്പോൾ മുഖത്ത് അലർജി ഉണ്ടാകാൻ കാരണമാവുകയും ചെയ്യാം. കൂടാതെ ട്രിമ്മറിന്റെ പ്രവർത്തനക്ഷമതയേയും ഇത് ബാധിക്കും. ഹാവൽസിന്റെ ട്രിമ്മറുകൾ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ബ്ലെയ്ഡുകളാണ് ഉപയോഗിക്കുന്നത്. വൃത്തിയാക്കാൻ സഹായിക്കുന്ന ബ്രഷുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂക്ഷിക്കണം 

നല്ല ഗുണമേന്മയുള്ള ട്രിമ്മറാണെങ്കിലും സൂക്ഷിച്ചു വയ്ക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഉപയോഗശേഷം പൗച്ചിലോ, ബോക്സിലോ സൂക്ഷിച്ചു വയ്ക്കണം. പൊടിപടലങ്ങളും പ്രാണികളും ട്രിമ്മറിനകത്തേക്ക് കയറാനുള്ള അവസരം ഉണ്ടാകരുത്. ട്രിമ്മറിനും ഉപയോഗിക്കുന്ന വ്യക്തിക്കും ഇതു ദേഷം ചെയ്യും. സുരക്ഷ ഉറപ്പാക്കുന്ന, മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള പൗച്ചിലും ബോക്സിലുമാണ് ഹാവൽസിന്റെ ട്രിമ്മറുകൾ ലഭിക്കുക. കൃത്യമായി അടുക്കും ചിട്ടയോടും കൂടെ ട്രിമ്മറും ബ്രഷും ബ്ലൈഡുമെല്ലാം ഇതിൽ സൂക്ഷിച്ചു വയ്ക്കാം

സ്വന്തമായി ട്രിമ്മർ വേണം

trimmer-3

ഒരിക്കലും മറ്റൊരാളുടെ ട്രിമ്മർ ഉപയോഗിക്കരുത്.  ട്രിമ്മർ ഒരു സ്വകാര്യ വസ്തുവാണ്. എന്തുകാരണം കൊണ്ടായാലും അത് പരസ്പരം കൈമാറി ഉപയോഗിക്കുന്നത് നല്ലതല്ല. ചര്‍മ സംബന്ധമായി അസുഖങ്ങൾ ഉള്ള സമയത്തും ട്രിമ്മറുകൾ ഉപയോഗിക്കേണ്ടി വരും. സ്വകാര്യഭാഗങ്ങളിൽ ട്രിമ്മറുകൾ ഉപയോഗിക്കുന്നവരുണ്ട്. നമ്മൾ ഉപയോഗിക്കുന്ന മറ്റൊരാളുടെ ട്രിമ്മറിന്റെ അവസ്ഥ എന്താണെന്നു പറയാനാകില്ല. ഇത്തരം സാഹചര്യങ്ങൾ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ പകരാൻ കാരണമാകും. കൂടുതൽ കാലം നിലനിൽക്കുന്ന മികച്ച ട്രിമ്മറുകൾ സ്വന്തമാക്കിയാല്‍ ഒന്നും ഭയപ്പെടാതെ ട്രിം ചെയ്യാം.

ട്രിമ്മർ അറിയണം

read-UM

കയ്യിൽ കിട്ടിയാൽ എടുത്ത് ഉപയോഗിക്കുക എന്ന രീതി ട്രിമ്മർ പോലുള്ള വസ്തുക്കളുടെ കാര്യത്തിൽ നല്ലതല്ല. യൂസർ മാനുവൽ വായിച്ചു നോക്കി ട്രിമ്മറിന്റെ പ്രത്യേകതകൾ മനസ്സിലാക്കുക. വാട്ടർ പ്രൂഫും അല്ലാത്തവയും ഉണ്ട്. ഉപയോഗക്രമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാനുവലിൽ വിശദീകരിച്ചിട്ടുണ്ടാകും. ഇക്കാര്യങ്ങൾ മനസ്സിലാക്കി വേണം ട്രിമ്മർ ഉപയോഗിക്കാൻ.

ചീപ്പിന്റെ ഉപയോഗം

trimmer-1

പലതരത്തിലുള്ള ചീപ്പുകൾ ട്രിമ്മറുകൾക്ക് ഒപ്പം ലഭിക്കും. ആവശ്യം ഉപയോഗവും മനസ്സിലാക്കി വേണം ചീപ്പ് തിരഞ്ഞെടുക്കാൻ. ഏതു സ്റ്റൈലിലാണ് താടി ട്രിം ചെയ്യേണ്ടതെന്നു ആദ്യം തീരുമാനിക്കണം. അതിനുശേഷം അനുയോജ്യമായ ചീപ്പ് ഘടിപ്പിക്കുക. പലതരം ഓപ്ഷനുകളും ചീപ്പുകളും ഉൾപ്പെടുന്ന ട്രിമ്മറുകൾ കൂടുതൽ പരീക്ഷണങ്ങൾക്കും വൈവിധ്യമായ സ്റ്റൈലുകൾക്കും അവസരം നൽകും. Havells BT5200C Trimmer ഇതിനു മികച്ച ഉദാഹരണമാണ്.

ചാർജ് വേണം

മതിയായ ചാർജ് ട്രിമ്മറിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കാതെ, പകുതിയിൽ വച്ച് ചാർജ് തീർന്നു നിൽക്കേണ്ട അവസ്ഥ വരരുത്. കുറഞ്ഞ ചാർജിൽ ഉപയോഗിക്കുന്നത് ട്രിമ്മറുകളുടെ പ്രവർത്തനത്തെയും ബാധിക്കും. അതിൽ ഉപയോഗം മുൻകൂട്ടി കണ്ട് ചാർജ് ചെയ്തു വയ്ക്കുക. ഉപയോഗം കഴിഞ്ഞ ഉടനെ ചാർജ് ചെയ്ത് എടുത്തു വയ്ക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com