sections
MORE

താടി സംരക്ഷണം നിസാരമല്ല! അറിയണം നിയമങ്ങൾ

HIGHLIGHTS
  • അത്യാവശ്യം വേണ്ട ഗ്രൂമിങ് വസ്തുക്കൾ കരുതണം
  • ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക
Important-tips-of-beard-care
പ്രതീകാത്മക ചിത്രം
SHARE

ഇടതൂർന്ന കട്ട താടി നിരവധി യുവാക്കളുടെ സ്വപ്നമാണ്. അതിനു വേണ്ടി അതിയായി ആഗ്രഹിക്കുകയും വളർത്താനായി ശ്രമിക്കുകയും ചെയ്യുന്നുന്ന നിരവധിപ്പേരുണ്ട്. പക്ഷേ പലർക്കും പ്രതീക്ഷിച്ചതു പോലെ താടി വളരുന്നില്ല. വളർന്നാലും ആഗ്രഹിച്ചതു പോലെ ഉള്ളില്ലാത്തതാകും. കൃത്രിമമായി താടി വളർത്താന്‍ മാര്‍ഗങ്ങളൊന്നുമില്ല. നമ്മുടെ താടി മികച്ച രീതിയിൽ പരിചരിക്കുക എന്നതാണ് പ്രധാനം. എന്നാൽ എങ്ങനെ പരിചരിക്കണമെന്ന് പലർക്കും വ്യക്തമായി അറിയില്ല. താടി പരിചണത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. അവയിലെ പ്രധാനപ്പെട്ടവ ഇവയാണ്.

വൃത്തിയായി സൂക്ഷിക്കാം

beard-style-5

താടിക്കു വേണ്ടി സമയം കണ്ടെത്തണം. താടി വൃത്തിയായി എന്നും കഴുകണം. ആവശ്യത്തിന് ഷാംപുവോ പയറു പൊടിയോ ഉപയോഗിച്ച് കഴുകാം. കണ്ടീഷനറും താടിയിൽ ഉപയോഗിക്കാം. നന്നായി ഉണക്കി ചീകി വേണം താടി സൂക്ഷിക്കാൻ. പൊടിപടലങ്ങൾ പ്രാണികൾ എന്നിവ കയറാതെ നോക്കണം.

സ്റ്റൈലിസ്റ്റും സലൂണും

beard-stylist

താടിയെ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനും സംശയങ്ങള്‍ മാറ്റാനും വിദഗ്ദരായ സ്റ്റൈലിസ്റ്റുകളുടെ സേവനം തേടാം. അനുയോജ്യമായ സ്റ്റൈൽ നിർദേശിക്കാനും ഇവർക്കാകും. താടിയിൽ സ്പാ പോലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യാൻ നല്ല സലൂണുകൾ തിരഞ്ഞെടുക്കുക. സ്റ്റൈലിസ്റ്റിന്റെ സലൂൺ ആണെങ്കിൽ കൂടുതല്‍ ഉചിതമായിരിക്കും. നിങ്ങളുടെ താടിയുടെ പ്രത്യേകതകൾ അറിയുന്നതിനാൽ കൂടുതൽ ശ്രദ്ധയോടെ പരിചണം നടത്താൻ അയാൾക്കു സാധിക്കും.

കയ്യിൽ കരുതാം

grooming-kit

സലൂണിൽ പോകുന്നതു കൊണ്ട് താടി പരിചരണത്തിനായി ആവശ്യമുള്ള വസ്തുക്കളൊന്നും വാങ്ങാതിരിക്കരുത്. താടിക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ എപ്പോഴും കയ്യിൽ കരുതണം. ക്രീമുകൾ, ഷാംപൂ, കണ്ടീഷനർ, കത്രികകൾ, ട്രിമ്മറുകൾ എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുന്ന വസ്തുക്കൾ സ്വന്തമായി വേണം.

ഗുണനിലവാരം ഉറപ്പാക്കണം

Havells-trimmers

താടിയുടെ പരിചണത്തിന് വാങ്ങുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മികച്ച ഫലം തരുന്നതാകണം താടിക്കു വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍. ഇക്കാര്യത്തിൽ ഒരിക്കലും വീഴ്ച വരുത്തരുത്. ഉദാഹരണത്തിന് ട്രിമ്മർ തിരഞ്ഞെടുക്കുമ്പോൾ ഏതു തരം താടിയും അതിവേഗം മികവോടെ ട്രിമ്മിങ് സാധ്യമാക്കുന്ന, മികച്ച ഗുണമേന്മയും സാങ്കേതിക വിദ്യയും ട്രിമ്മറിനുണ്ടോ എന്നു പരിശോധിക്കുക. Havells BT5100C Beard Trimmer ഇക്കാര്യത്തില്‍ ഫലപ്രദമാണ്.

ഭക്ഷണം ശ്രദ്ധിക്കാം

healthy-food

ഭക്ഷണത്തിന് താടിയിൽ എന്താണ് പ്രാധാന്യം എന്നു ചിന്തിക്കരുത്. ശരീരത്തിലെ ഏതൊരു ഘടകവും പോലെ താടിയിലും ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ശരീരത്തിലെ രോമങ്ങൾ വളരുന്നതിൽ പ്രൊട്ടീന്‍, വിറ്റാമിനുകൾ എന്നിവയ്ക്ക് സ്വാധീനമുണ്ട്. അതിനാൽ അണ്ടിപ്പരിപ്പ്, മുട്ടയുടെ മഞ്ഞ, പാൽ, ഇലവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. കൊഴുപ്പ് കൂടിയ ആഹാരങ്ങളും എണ്ണയിൽ വറുത്തവയും അധികമാകുന്നതും താടിക്ക് നല്ലതല്ല. മുഖത്ത് കുരുക്കൾ വരികയും പൊട്ടുകയും ചെയ്താൽ താടിക്കും പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാലാണ് ഇത്.

ഓയിലുകൾ

oiling-beard

താടിക്കു വേണ്ട പലതരം ഓയിലുകൾ ലഭ്യമാണ്. വീട്ടിലുണ്ടാക്കുന്ന നാടൻ എണ്ണകളായാലും മറ്റു ബിയേർ‍ഡ് ഓയിലുകളായാലും താടിയെ മിനുസ്സപ്പെടുത്തുകയും ഒതുങ്ങിയിരിക്കാന്‍ സഹായിക്കും ചെയ്യുക എന്നതാണ് പ്രധാന ചുമതല. വരണ്ടത്, കട്ടി കൂടിയത്, മൃദുലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള താടികളുണ്ട്. ഇത് അനുസരിച്ച് വേണം ഓയിൽ തിരഞ്ഞെടുക്കേണ്ടത്.

ക്ഷമ നിർബന്ധം

waitig-for-result

താടിയുണ്ടോ ക്ഷമ നിർബന്ധമാണ്. താടി വളർത്തൽ ആയാലും പരിചരണമായാലും ക്ഷമ ശീലമാക്കണം. വളർത്താൻ തീരുമാനിച്ചെങ്കിൽ ചിലപ്പോൾ ക്ഷമയോടെ കാത്തിരിക്കേണ്ടി വരാം. താടി വളർന്നാൽ പരിചരണത്തിന് കൂടുതൽ ക്ഷമ വേണം. സമയം കണ്ടെത്തി പരിചരിക്കേണം. യാത്ര ചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ ശ്രദ്ധയും ക്ഷമയും താടി ശീലമാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA