sections
MORE

മലരിക്കലിലെ ആമ്പൽ സൗന്ദര്യത്തിൽ മാളവിക വെയ്ൽസ്; ചിത്രങ്ങൾ

actress-malavika-wales-photo-shoot
SHARE

ആമ്പൽ പൂക്കൾക്കിടയില്‍ നടി മാളവിക വെയ്ൽസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. കോട്ടയം മലരിക്കലിലെ വയലിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഏതാനും ആഴ്ചകളായി മലരിക്കലിലെ ആമ്പൽ പാടത്ത് ചിത്രങ്ങൾ എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കാണ്. ഇതോടെ മലരിക്കൽ വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടയിലാണ് മാളവികയുടെ ഫോട്ടോഷൂട്ട്.

malavika-wales-1

ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറയുന്ന പശ്ചാത്തലത്തിൽ ലാവണ്ടർ നിറത്തിലുള്ള അംബ്രല്ല ഗൗൺ ആണ് മാളവിക ധരിച്ചിരിക്കുന്നത്. ഫ്രിൽഡ് നെക് സ്റ്റൈലിനൊപ്പം ബെൽ സ്ലീവ്സാണ് ഗൗണിന് മിഴിവേകുന്നു. മെറ്റാലിക് കട്ട് ട്യൂബ് വർക്കുകളുടെ സൗന്ദര്യവും ഗൗണിൽ കാണാം. 

malavika-3

സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മോജിൻ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. കാക്കനാടുള്ള ‘ദിവ വുമൺസ് ക്ലോത്തിങ് സ്റ്റോർ’ ആണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഷഫീന കെ.എസ് സ്റ്റൈലിങ്ങും വിനീഷ് മുരളി നിമ്മി എന്നിവർ ചേർന്നാണ് മേക്കപ്.

malavika-wales-5

നിരവധി ആരാധകരുള്ള മാളവിക വെയ്ൽസ് മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

malavika-wales
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA