ADVERTISEMENT

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംഗമമായ ഇൻഡീവുഡ് ബില്യനേഴ്സ് ക്ലബ് (ഐബിസി) കർണാടക ചാപ്റ്റിന്റെ വിജയത്തിന് തൊട്ടുപിന്നാലെ, ഐബിസി കേരളാ ചാപ്റ്ററിന്റെ ഒന്നാം വാർഷികവും ആഘോഷവും. ഒക്ടോബർ‌ 18ന് ബോൾഗാട്ടി ഇവന്റ് സെന്ററായിരുന്നു വേദി. ഐബിസിക്കൊപ്പം ആഘോഷത്തിൽ ജിഎഫ്ഡബ്യൂ കൈകോർത്തതോടെ ഇൻഡീവുഡ് ഫാഷൻ പ്രീമിയർ ലീഗും അരങ്ങേറി. 

ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തി ഡോളറിനു തുല്യമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്. ശതകോടീശ്വരന്മാർക്ക് രാജ്യത്തിന്റെ പുനര്‍നിർമാണ പ്രക്രിയയിൽ സഹായിക്കാൻ കഴിയുന്ന നിക്ഷേപ അവസരങ്ങളിലേക്ക് വഴിയൊരുക്കുയാണ് ഐബിസി ചെയ്യുന്നത്. രാജ്യത്തെ സമ്പന്ന വ്യക്തികള്‍ ഇത്തരമൊരു മഹത്തായ ലക്ഷ്യത്തിന് പ്രയത്നിക്കുന്ന ആദ്യത്തെ കൂട്ടായ്മയാണ് ഇൻഡീവു‍ഡ് ബില്യനേഴ്സ് ക്ലബ്. 

ibc

ഏരീസ് ഗ്രൂപ്പ് സ്ഥാപകൻ സോഹൻ റോയിയുടെ പ്രൊജക്ട് ഇൻഡീവുഡിന്റെ ഭാഗമായുള്ള  ഇവന്റുകൾ വൈകിട്ട് 6 മുതൽ 9 വരെയായിരുന്നു. കേരളത്തിൽ നിന്നുളള ബിസിനസ് പ്രമുഖരെ ആധരിക്കുന്ന ഇൻഡിവുഡ് ബിസിനസ് എക്സലൻസ് അവാർഡ് 2019 എന്ന ചടങ്ങും ശ്രദ്ധേയമായി. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2016 സെപ്റ്റംബർ 24 മുതൽ 27 വരെ നടന്ന രണ്ടാം ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ആഗോള ഇന്ത്യൻ ബില്യനേഴ്സ് ക്ലബ് ഔദ്യോഗികമായി ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com