ADVERTISEMENT

ഏറെ നാളത്തെ ആവേശത്തിനുശേഷം മലരിക്കലിലെ ആമ്പൽ വസന്തത്തിന് അവസാനമാവുകയാണ്. അടുത്ത വർഷം നേരത്തെ എത്തണമെന്നു തീരുമാനിച്ചാണ് പലരും മടങ്ങുന്നത്. ആമ്പൽ സൗന്ദര്യം പശ്ചാത്തലമാക്കി എടുത്ത ചിത്രങ്ങൾക്കും വിഡിയോകളും ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. 

മലരിക്കലിൽ സിനിമാതാരം റോഷ്ന ആൻ റോയ് നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. 

roshna-ann-roy-1

തമിഴ് പാരമ്പര്യം നിറയുന്ന കണ്ടങ്കി സാരിയാണ് റോഷ്ന ധരിച്ചിരിക്കുന്നത്. ഓറഞ്ച്, പച്ച, മഞ്ഞ നിറങ്ങളുടെ സൗന്ദര്യം നിറഞ്ഞ സാരി, സൂര്യപ്രഭയിൽ നിറഞ്ഞ മലരിക്കലിന്റെ സൗന്ദര്യത്തിന് അനുയോജ്യമായി. ചന്ദനമണിഞ്ഞ്, മുല്ലപ്പൂവ് ചൂടിയതോടെ ട്രഡീഷൻ ലുക്കിന് പൂർണത ലഭിച്ചു. അമ്പൽക്കൂട്ടം കയ്യിൽ പിടിച്ച് തോണിയിലിക്കുന്ന ചിത്രങ്ങളിൽ ഗ്രാമീണ സൗന്ദര്യം നിറയുന്നു.

roshna-ann-roy-3

‘പേപ്പറൊൻസിനോ ഫൊട്ടോഗ്രാഫി’ക്കു വേണ്ടി അരുൺ മാനുവലും ബെൻ ജോസഫും ചേർന്നാണ് ചിത്രങ്ങൾ പകർത്തിയത്. പാര്‍വതി രാജ് ആണ് മേക്കപ്. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ റിലീസിന് ഒരുങ്ങുന്ന സിനിമകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com