sections
MORE

ബിവറേജുകളുമായി ലംബോർഗിനി ഇന്ത്യൻ വിപണിയിലേക്ക്

tonino-lamborghini-launches-luxury-beverages-in-india
ടോണിനോ ലംബോർഗിനി സിഇഒ ആൻഡ് വൈസ് പ്രസിഡന്റ് ഫെറുസിയോ ലംബോർഗിനി, ഹെൻറിക് കമ്പനി സ്ഥാപകൻ തോമസ് മനോജ് എന്നിവർ ഔദ്യോഗിക പ്രഖ്യാപന വേദിയിൽ
SHARE

ആഡംബര വാഹനങ്ങൾ കൊണ്ടു വിസ്മയം തീർത്ത ലംബോർഗിനി, ബിവറേജുകളുമായി ഇന്ത്യൻ വിപണിയിലേക്ക്. ബിവറേജുകള്‍ വിൽക്കുന്ന ടോണിനോ ലംബോർഗിനിയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനി. നവംബർ 8ന് മുംബൈയിലെ ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

90കളുടെ മധ്യത്തിലാണ് ബിവറേജ് രംഗത്ത് ലംബോർഗിനി ചുവടുറപ്പിക്കുന്നത്. 40ലധികം രാജ്യങ്ങളിൽ വിൽപനയുള്ള ടോണിനോ ലംബോര്‍ഗിനിയുടെ എസ്പ്രസ്സോ കോഫി, ഹോട്ട് ചോക്ലേറ്റ്, എനർജി ഡ്രിങ്ക്സ്, വോഡ്ക എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

tonino-lamborghini-launches-luxury-beverages-in-india

റെഡ്, പ്ലാറ്റിനം, ബ്ലാക് എന്നിങ്ങനെ മൂന്നു വ്യത്യസ്ത തരം കോഫികൾ ഉണ്ട്. എട്ടു രുചികളിൽ ഹോട്ട് ചോക്ലേറ്റുകളും ലഭ്യമാണ്. 2008ലാണ്  മുതിർന്നവര്‍ക്കു വേണ്ടിയുള്ള എനർജി ഡ്രിങ്ക്സ് അവതരിപ്പിച്ചത്. ‌ഇതും ഇന്ത്യൻ വിപണിയിൽ എത്തും. ടോണിനോ ലംബോർഗിനിയിൽ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമാണ് വോഡ്ക. 2012ലാണ് ഇത് രാജ്യാന്തരതലത്തിൽ അവതരിപ്പിച്ചത്. 

tonino-3

ഹെൻ‌റിക് കമ്പനിക്കാണ് ടോണിനോ ലംബോർഗിനി ബിവറേജസിന്റെ ഇന്ത്യ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിൽപ്പന. നിരവധി കൊക്കോ പ്രൊഡക്ടുകളുടെയും ചോക്‌ലേറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പനയിലൂടെ വിപണിയിലെ സജീവ സാന്നിധ്യമാണ് ഹെൻറിക്.

English Summary : Tonino Lamborghini launches luxury beverages in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA