ADVERTISEMENT

ആഘോഷങ്ങളുടെ കാലമാണിത്, ഒപ്പം വിവാഹ സീസണും. ആഘോഷവേളകളിൽ ഒരുങ്ങിയിറങ്ങാൻ, ആഹ്ലാദത്തോടെ ചുവടുവയ്ക്കാൻ ട്രെൻഡി ഫുട്‌വെയറുകൾ കൂടി വേണം. ഏതു ലുക്കും കംപ്ലീറ്റ് ആക്കുന്ന ആക്സസറിയാണ് പാദങ്ങളെ അലങ്കരിക്കുന്നത്. വസ്ത്രത്തിന് അനുസരിച്ചു േവണം പാദരക്ഷകൾ തിരഞ്ഞെടുക്കാൻ. എന്നാൽ ലെഹംഗയ്ക്കൊപ്പം സ്നീക്കേഴ്സ് അണിയാൻ ആണ് താൽപര്യമെങ്കിൽ, ധൈര്യപൂർവം കാൽവയ്ക്കാം പാർട്ടി സ്നീക്കേഴ്സിൽ. ഫുട്‌വെയർ ട്രെൻഡിന് ഇക്കുറി കർശന നിയമങ്ങളില്ല, നിങ്ങളുടെ സ്റ്റൈൽ തന്നെയാണ് ട്രെൻഡ് എന്നു വ്യക്തമാക്കുന്നു വിപണിയിലെ ബ്രാൻഡുകൾ. പംപ്സ്, വെഡ്ജെസ്, ഫ്ലാറ്റ്സ്, സ്നീക്കേഴ്സ്, മൊജാരിസ്, സ്റ്റിലെറ്റോസ് – ഏതു വേണമെന്നു സംശയിക്കാതെ നിങ്ങളുടെ സ്വന്തം സ്റ്റൈൽ തിരഞ്ഞെടുക്കാം.

PRINCESS-CHIKOO-PARTY-STILETTOS

പ്രിൻസസ് റോസ് ഗോൾഡ് സ്റ്റിലെറ്റോസ്

ആഘോഷവേളയിൽ ഗ്ലാമറസ് ലുക്ക് ആണെങ്കിൽ സ്റ്റിലെറ്റോസ് തന്നെ തിരഞ്ഞെടുക്കാം. റോസ് ഗോൾഡ് പാർട്ടി സ്റ്റിലെറ്റോസ് ആണെങ്കിൽ കാലിൽ നക്ഷത്രത്തിളക്കവുമാകും. നടക്കാനും നൃത്തം ചെയ്യാനും കംഫർട്ടബിൾ. റോസ് ഗോൾഡ്, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. വില: 2990

METRO-PINK-ETHNIC-SLIP-ONS

 എത്‌നിക് സ്‌ലിപ് ഓൺ

ഏതു സീസണിലും ഔട്ട് ആകാത്ത ഒരേയൊരു ട്രെൻഡ് ആണ് എത്‌നിക് ലുക്ക്. ഈ ലുക്ക് സ്റ്റൈലിഷ് ആയിരിക്കുകയും ചെയ്യും, എന്നാൽ ആവശ്യത്തിൽ കൂടുതൽ തിളക്കവുമില്ല. ഇതിൽ ഗ്ലാസ് ഡിസൈനും എംബ്രോയ്ഡറിയും ചേരുമ്പോൾ ആകർഷകമെന്നു പറയേണ്ടല്ലോ. 

നിറങ്ങൾ: പിങ്ക്, ഗോൾഡ്, ബ്ലൂ. വില: 2690

METRO-MAROON-ETHNIC-MOJARIS

 എത്‌നിക് മൊജറിസ്

മൊജാറിസിനു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. ഫാഷനിസ്റ്റകളുടെ ഷൂ വാർഡ്റോബിൽ മൊജറിസ് ഒന്നെങ്കിലും കാണും. സ്റ്റൈലിഷ് ആണെന്നു മാത്രമല്ല, എത്നിക് ആണെന്നതും കംഫർട്ടബിൾ ആണെന്നതും പ്ലസ് പോയിന്റ്സ്. നിറങ്ങൾ: മെറൂൺ, ഗോൾഡ്. വില: 2490

METRO-WHITE-SNEAKERS

 വൈറ്റ് സ്നീക്കേഴ്സ്

ലെഹംഗയ്ക്കൊപ്പം സ്നീക്കേഴ്സ് ധരിച്ചു സ്റ്റൈൽ ആകാമെന്നു കാണിച്ചത് ബോളിവുഡ് ഫാഷനാണ്. എന്തൊക്കെ പറഞ്ഞാലും പാർട്ടിയിൽ ചിക് ലുക്കിൽ നടക്കാനും ചുവടുവയ്ക്കാനുമാണല്ലോ ആഗ്രഹിക്കുന്നത്. അഴകുള്ള ലേസ് ചേരുന്ന സ്നീക്കേഴ്സ് എങ്ങനെ പെയർ ചെയ്യുമെന്നതു നിങ്ങൾക്കു പരീക്ഷിക്കാം. നിറങ്ങൾ: ബ്ലാക്ക്, വൈറ്റ്. വില: 2990.

PRINCESS-ANTIQUE--GOLD-WEDGES

പ്രിൻസസ് ആന്റിക് വെഡ്‌ജെസ്

മണിക്കൂറുകൾ സ്റ്റിലെറ്റോസ് ധരിച്ചു എങ്ങനെ നിൽക്കുമെന്നോർത്ത് പേടിക്കുന്നവരുണ്ടെങ്കിൽ മികച്ച ചോയ്സ് ആണ് വെഡ്ജെസ്. പാർട്ടിക്കു വേണ്ട തിളക്കവും സ്റ്റൈലും ചേരുന്നതാണ് ആന്റിക് ഗോൾഡ വെഡ്ജസ്. സ്റ്റോൺ വർക്ക് ഡിസൈൻ ഇതിന്റെ ഭംഗിയേറ്റുന്നു. നിറങ്ങൾ: ഗോൾഡ്, ആന്റിക്

METRO-GREY-BLOCKS

ഗ്രേ ബ്ലോക്ക്സ്

രാത്രി മുഴുവൻ നൃത്തം െചയ്യാൻ, അപ്പോഴും സ്റ്റൈൽ ആയും കംഫർട്ടബിൾ ആയും തെറ്റാതെ ചുവടു വയ്ക്കാൻ ബ്ലോക്ക് ഹീൽസ് തിരഞ്ഞെടുക്കാം. നിറങ്ങൾ: ഗ്രേ, ഗോൾഡ്, ചിക്കു.

(വിവരങ്ങൾ – മെട്രോ ഷൂസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com