ADVERTISEMENT

മികച്ച നടനുള്ള ദേശീയ അവാർഡ് വിക്കി കൗശലിന് നൽകിയ തിളക്കം ചെറുതല്ല. താരമൂല്യം ഉയർന്നതിനൊപ്പം കൂടുതൽ അവസരങ്ങളും താരത്തെ തേടി എത്തുന്നുണ്ട്. ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളും പരസ്യങ്ങളുമൊക്കെ ആയി തിരക്കിലാണ് വിക്കി. വസ്ത്രധാരണത്തിലും സ്റ്റൈലിലും വളരെയധികം ശ്രദ്ധിക്കുന്നുണ്ട് താരമിപ്പോൾ.

Bulgari-Octo-Finissimo-Skeleton-Sandblasted-Rose-Gold

ഒരു മുൻനിര പുരുഷ ഫാഷൻ മാസികയ്ക്കു വേണ്ടി വിക്കി കൗശൽ അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. വെസ്റ്റേൺ സ്റ്റൈലിൽ വിക്കി തിളങ്ങി. എന്നാൽ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത് വിക്കിയുടെ കയ്യിലെ സ്റ്റൈലിഷ് വാച്ചിലായിരുന്നു. പെർഫക്ട് ആക്സസറി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട വാച്ച് അത്ര ചില്ലറക്കാരനല്ല എന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്.

ഒക്ടോ ഫിനിസിമോ സ്കെൽട്ടൺ വാച്ചായിരുന്നു അത്. റോസ് ഗോൾഡ് കേസും സ്കെൽട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് കാഴ്ചയിൽ മാത്രമല്ല വിലയിലും സൂപ്പർസ്റ്റാറാണ്. ഇറ്റാലിയൻ ബ്രാൻഡിന്റെ ഈ ആഡംബര വാച്ചിന് ഏകദേശം ഇരുപത്തിരണ്ട് ലക്ഷത്തി എൺപതിനായിരം (22,80,000) രൂപയാണ് വില.

ഈ വിലയ്ക്ക് ഒരു എസ്‌യുവി വാങ്ങാം എന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും വിക്കിയുടെ വാച്ചും ഫോട്ടോഷൂട്ടും ഹിറ്റായി.

English Summary : You can buy one SUV for the price of Vicky Kaushal's very expensive watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com