ADVERTISEMENT

ഫുഡ്‌വെയർ ബ്രാൻഡായ ക്രോക്സിന്റെ അംബാസഡറായി താരസുന്ദരി പ്രിയങ്ക ചോപ്ര. 2020ൽ കോക്സിന്റെ ‘കം ആസ് യു ആര്‍’ കാംപെയ്നിന്റെ ഗ്ലോബർ അംബസഡറാണ് പ്രിയങ്ക. പാദരക്ഷയിൽ സ്വന്തം സ്റ്റൈൽ കണ്ടെത്താൻ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ ക്യാംപെയ്ൻ. ഇതിന്റെ നാലാം വര്‍ഷത്തിലാണ് പ്രിയങ്കയെ കമ്പനി ബ്രാൻഡ് അംബാസഡറാക്കാൻ ക്രോക്സ് തീരുമാനിച്ചത്.

ഇതോടെ 2020 ലെ കമ്പനിയുടെ എക്സ്ക്യൂസീവ് കലക്‌ഷനകൾ ധരിച്ചായിരിക്കും പ്രിയങ്ക വേദികളിലെത്തുക. ഏതു ലുക്കിനും അനുയോജ്യമായ ഷൂസുകളുടെ വമ്പൻ കലക്‌ഷനാണ് ഒരുക്കിയിരിക്കുന്നത്. ‘‘പ്രിയങ്കയുടെ ഭാവാത്കമായ ശൈലിയും ഫാഷൻ സംന്തുലനവും ചേരുമ്പോൾ ‘കം ആസ് യു ആർ’ ക്യാംപെയ്ന് ധാർമികത കൈവരുന്നു’’ – ക്രോക്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ ടെറൻസ് റെയ്‌ലി പറഞ്ഞു. 

സൂയി ഡെസ്‌ചാനൽ, സുസു ഹിരോസ്, കിം സെജിയോംഗ്, ഗിന ജിൻ എന്നിവരുൾപ്പെടെയുള്ള ആഗോള അംബാസഡർമാരുടെ നേതൃത്വത്തിലുള്ള ക്യാംപെയ്നിലേക്ക് എത്താൻ പ്രിയങ്കയ്ക്ക് യുവജനങ്ങളിലുള്ള സ്വാധീനവും കാരണായി. യുണൈറ്റഡ് നാഷൻസ് ചിഡൽഡ്രൻ ഫണ്ട് സ്വരൂപണവും ക്രോക്സ്–പ്രിയങ്ക സഹകരണത്തിലൂടെ സാധ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com