ADVERTISEMENT

വീട്ടകങ്ങളിലെ വറുത്ത മീനിന്റെ രാഷ്ട്രീയം പറഞ്ഞുവച്ച TEDx വേദിയിൽ നടി റിമ കല്ലിങ്കൽ ധരിച്ച സാരി ഓർമ‍യില്ലേ - Get up, Stand up, Stand up for your rights എന്ന് ഉറക്കെ പറഞ്ഞ സാരി ! ഇതാ Speaking സാരികളുടെ കഥ കേൾക്കാം

“Wear your heart on your sleeve” എന്ന ചൊല്ല് ഇനി അക്ഷരാർഥത്തിൽ സാധ്യമാക്കാം. മനസിലുള്ളതും പറയാനാഗ്രഹിക്കുന്നതും വികാരങ്ങളും വിചാരങ്ങളുമെല്ലാം ഇനി മറച്ചുവയ്ക്കേണ്ട, തോളിലേക്കു ചേർത്തുവയ്ക്കാം. നാലാൾ കാണുകയും വായിക്കുകയും ചെയ്യട്ടെ! അടക്കവും ഒതുക്കവുമുള്ള വസ്ത്രമാണു സാരിയെന്നു പറഞ്ഞവർക്ക് അടക്കിവച്ചതെല്ലാം തുറന്നുപറയാനും അവസരം നൽകുകയാണിപ്പോൾ മോഡേൺ, കന്റംപ്രറി സാരി.

സംസാരിക്കുന്ന സാരിയൊരുക്കി ഫാഷനിസ്റ്റകളായ സാരിപ്രേമികളുടെ മനസിലിരുപ്പ് പുറത്തെടുക്കുന്നത് ലാക്മേ ഫെയിം മലയാളി ഡിസൈനർ ശ്രീജിത്ത് ജീവനാണ്. ആദ്യമായല്ല, ഇത്തരമൊരു കലക്‌ഷൻ ചെയ്യുന്നതെങ്കിലും ഇപ്പോൾ കൂടുതൽ പേർ സാരിയിൽ ക്യാപ്‌ഷൻ എഴുതാൻ ആഗ്രഹിക്കുന്നതായി ശ്രീജിത്ത് പറയുന്നു.

സംസാരിക്കുന്ന സാരിക്ക് പിന്നിലെ കഥ

2015ലെ ലാക്മേ ഫാഷൻവീക്കിൽ ചെയ്തത് “Write to me” എന്ന കലക്ഷനായിരുന്നു. കത്തെഴുതുന്നതിനെ പറ്റിയായിരുന്നു അത്. കൈകൊണ്ട് എഴുതുന്നതും കത്തെഴുതുന്നതുമെല്ലാം നഷ്ടപ്പെടുന്നു എന്ന ചിന്തയിൽ നിന്നൊരുക്കിയ കലക്‌ഷനാണത്. 

rima

ആ ഷോയുടെ ആദ്യ ലുക്ക്, To എന്നതിനൊപ്പം ഒരു അഡ്രസ് ആയിരുന്നു. അതുപോലെ അവസാന ഗാർമെന്റ്, ഷോ സ്റ്റോപ്പർ ആയി ചെയ്തത് “Yours Truley” എന്നെഴുതിയ സാരിയായിരുന്നു. അതു അന്നു വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കു നടി റെജീന ഒരു ഇവന്റിൽ ആ സാരി ധരിച്ചതും പോപ്യുലറായി. ആ കലക്‌ഷനിലെ ‘ലവ്’ എന്നെഴുതിയ ബ്ലാക്ക് സാരി പിന്നീട് റിമ കല്ലിങ്കൽ ഒരു മാഗസിന്റെ കവറിൽ ധരിച്ചിരുന്നു.

Get Up Stand Up സാരി

TEDx ടോക്കിന്റെ സമയത്ത് റിമ "Yours Truly” സാരി അന്വേഷിച്ചിരുന്നു. അതുണ്ടായിരുന്നു. എങ്കിലും TEDx  ടോക്കിന്റെ വിഷയത്തെക്കുറിച്ചു സംസാരിച്ചപ്പോൾ കുറെക്കൂടി വ്യത്യസ്തമായൊരു സാരി ചെയ്യാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ഗെറ്റ് അപ്, സ്റ്റാൻഡ് അപ്, സ്റ്റാൻഡ് അപ് ഫോർ യുർ റൈറ്റ്സ് എന്ന ക്യാപ്ഷനുള്ള സാരി ഒരുക്കിയത്.

നിലപാടുകൾ പറയാം

റിമയുടെ TEDx ടോക്കിനുശേഷം ബോളിവുഡ് ഫാഷൻ ബ്ലോഗറായ പായൽ (ഹൈഹീൽസ് കോൺഫിഡൻഷ്യൽ) സാരി കസ്റ്റമൈസ് ചെയ്യുന്നതിനായി വിളിച്ചു. ഇതുപോലെ ഒരു സാരി വേണം, പക്ഷേ ഈ ടെക്സ്റ്റ് അല്ലാതെ മറ്റെന്താണ് ഓപ്ഷൻ എന്നു ചോദിച്ചു. അപ്പോൾ അവരോടു തന്നെ നിർദേശം ചോദിച്ചു, നിങ്ങളെന്തിനൂ സാരിയുടുക്കുന്നൂ, അതേക്കുറിച്ചു പറയൂ എന്നാവശ്യപ്പെട്ടു. അപ്പോഴാണ് സസ്റ്റൈനബിലിറ്റിയെപ്പറ്റിയുള്ള ക്വോട്ട് വേണമെന്നു പായൽ തീരുമാനിച്ചത്. അതനുസരിച്ച് ആ സാരി ചെയ്തു.

ssaree-1

Rebel സാരി

അടുത്തിടെയാണ് ‘REBEL” എന്നെഴുതിയ സാരി വേണമെന്നു പറഞ്ഞു സാരി ബ്ലോഗർ കൂടിയായ വിദ്യ വിളിക്കുന്നത്. ബ്ലാക്ക് കസവു സാരിയിൽ ‘റെബൽ’ എന്നെഴുതി നൽകാനാണ് വിദ്യ ആവശ്യപ്പെട്ടത്. പക്ഷേ റെബൽ എന്ന വാക്കിനൊപ്പം സാധാരണ സാരിയായാൽ എങ്ങനെ എന്ന ചിന്തയുണ്ടായി. സാരിയും റെബൽ ആവണമല്ലോ? അങ്ങനെ സ്റ്റീരിയോടൈപ് അല്ലാത്ത, കൺവെൻഷനൽ അല്ലാത്ത സാരിയാകാമെന്ന് തീരുമാനിച്ചു.  അതനുസരിച്ച് വൈറ്റ് ആൻഡ് ബ്ലാക്കിൽ രണ്ടു പല്ലുവുള്ള സാരിയൊരുക്കി. അതിന്റെ ഡ്രേപ് വച്ചു പ്ലേ ചെയ്യാം. ഒരു പല്ലു താഴേക്കും മറ്റൊന്ന് കഴുത്തിൽ ചുറ്റിയരീതിയിലുമാണ് വിദ്യ ധരിച്ചത്. 

ഓർമകൾ, ഇഷ്ടങ്ങൾ

sreejith-jeevan
ശ്രീജിത്ത് ജീവൻ

ഓണത്തിന്റെ സമയത്ത് കസവു സാരിയിലും ടെക്സ്റ്റ് േചർത്ത് കസ്റ്റമൈസ് ചെയ്തവരുണ്ട്. പലരും ഓർകളും ഇഷ്ടങ്ങളുമെല്ലാമാണ് സാരിയിൽ ചേർക്കാൻ ആവശ്യപ്പെടുന്നത്. ഒരു കസ്റ്റമറുടെ മകളുടെ ആദ്യ ഓണമായിരുന്നു. ആ സാരിയിൽ ‘ടിയാരാസ് ഫസ്റ്റ് ഓണം എന്നെഴുതി. മറ്റൊരാളുടെ ഇന്‍സ്റ്റഗ്രാം ഹാൻഡിൽ  ‘Aswin’s Girl’ എന്നാണ്. അതേ വാക്കുകൾ വച്ചു തന്നെ അവർക്കു വേണ്ടി സാരി ചെയ്തു.

Shine ON

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സാരിയുടെ ക്യാപ്ഷൻ ‘Shine On” എന്നാണ്. അതുകൊണ്ട് നിറങ്ങളിലും വ്യത്യസ്തത കൊണ്ടുവരുന്നുണ്ട്.

മിഡ്നൈറ്റ് ബ്ലൂ, വൈറ്റ് കോംബിനേഷനാണ് സാരി. അതില്‍ നിയോൺ ഗ്രീൻ നിറത്തിലാകും ടെക്സ്റ്റ് വരുന്നത്. തിളങ്ങുമെന്ന് ഉറപ്പിക്കാമല്ലോ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com