ADVERTISEMENT

താടി എങ്ങനെയൊക്കെ ഡിസൈൻ ചെയ്യാം ? എങ്ങനെയൊക്കെ ചെയ്യണമോ അങ്ങനെയൊക്കെ എന്ന് ഉത്തരം. വെറുതെ പറയുന്നതല്ല. ചിക്കാഗോയിൽ നടന്ന ബിയേഡ് ആൻഡ് മൊസ്റ്റാഷ് ചാംപ്യൻഷിപ്പിലെ മത്സരാർഥികളെ കണ്ടാൽ ഇക്കാര്യം മനസ്സിലാകും. കാറ്റാടിയും നക്ഷത്രവും വളയങ്ങളും ചക്രങ്ങളുമൊക്കെയാണ് ഇവരുടെ താടിയിൽ നിറയുന്നത്.

beard-champions-4

ക്രാഫ് ബിയേഡ്, ഫുൾ ബിയേഡ്, ഫുൾ മൊസ്റ്റാഷ്, ബിസിനസ് ബിയേ‍ഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കും.

beard-champions-7

ഫുൾ ബിയേഡ് ഫ്രീസ്റ്റൈലില്‍ ജേസൺ കെല്ലി ഒന്നും ജോ ഫാരെൽ രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.  

beard-champions-5

2013 ൽ‌ ആണ് ചാംപ്യൻഷിപ്പ് ആരംഭിച്ചത്. ഓരോ വർഷവും താടിക്കാരുടെ എണ്ണവും പുതിയ പരീക്ഷണങ്ങളും മത്സരത്തെ കൂടുതൽ ആകർഷകമാക്കുകയാണ്. 

beard-champions-3

ഫൊട്ടോഗ്രഫറായ ഗ്രെഗ് ആൻഡേഴ്സൺ പകർത്തിയ താടിക്കാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

beard-champions-1

എല്ലാ വർഷവും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാറുള്ള ഗ്രെഗ്, താടിക്കാരുടെ ചിത്രങ്ങൾ കൊണ്ട് ഒരു ആൽബം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

beard-champions-2

English Summary : National Beard and Moustache Championships showcase incredible facial hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com